Sunday, January 2, 2011

അശ്രുബിന്ദുക്കള്‍ (കഥ)


രുകൊച്ചുകുട്ടിയെപോലെ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു പാറുക്കുട്ടി. അഴിഞ്ഞുകിടന്നിരുന്ന അവളുടെ മുടിയെല്ലാം കോതിക്കെട്ടുന്നതിനിടയില്‍ ജാനുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഒരുപാട്‌ ഓര്‍മകള്‍ മിന്നല്‍പിണര്‍പോലെ അവരുടെ മനസിലേക്ക്‌ കടന്നുവന്നു. ബാലേട്ടനുമായുള്ള വിവാഹം. പിന്നീടുള്ള സന്തോഷത്തിന്റെ ദിനങ്ങള്‍. ബാലേട്ടന്റെ വീട്ടുകാരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം. ഒരു കുഞ്ഞിക്കാലുകാണാനുള്ള അനന്തമായ കാത്തിരിപ്പ്‌. കാത്തിരിപ്പ്‌ നീണ്ടുപോയപ്പോള്‍ ബന്ധുക്കളുടെ പെരുമാറ്റങ്ങളില്‍ പരുപരുപ്പ്‌ തുടങ്ങി. അടക്കം പറച്ചിലും പിറുപിറുപ്പും. അപ്പോഴെല്ലാം മനസ്‌വല്ലാതെ വേദനിച്ചു. മുറിയില്‍കയറി കതകടച്ച്‌ കണ്ണുനീരു വറ്റുവോളം കരഞ്ഞു. അപ്പോഴെല്ലാം ആശ്വാസവും മനോധൈര്യവും നല്‍കിയത്‌ ബാലേട്ടനായിരുന്നു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ബന്ധമുപേക്ഷിക്കാന്‍പോലും ബാലേട്ടന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ്‌. പക്ഷെ അദ്ധേഹം അതിനു തയ്യാറായില്ല. സ്കൂളദ്ധ്യാപകനായ അദ്ധേഹത്തിന്റെ വരുമാനത്തില്‍ നല്ലൊരു തുകയും ചികിത്സക്കായി ചെലവാക്കി. വിദഗ്ധരായ ഒരുപാട്‌ ഡോക്ടര്‍മാരെ കണ്ടു. ഒത്തിരിവഴിപാടുകള്‍ നടത്തി. പിന്നെയും കാത്തിരിപ്പിന്റെ നാളുകള്‍ തുടര്‍ന്നു.

ഒരു ദിവസം ബാലേട്ടന്‍ സ്കൂളീന്നു വരുമ്പോള്‍ ജാനു മുറിയിലെ കട്ടിലിലിരിക്കുകയായിരുന്നു. സാധാരണ ഈ സമയത്ത്‌ അവര്‍ അടുക്കളയിലൊ മുറ്റത്തൊ
ഒക്കെയായിരിക്കും.

വന്നപാടെ ആകാംക്ഷനിറഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു:

'ജാനൂ........ എന്തുപറ്റി...... നിനക്ക്..?

എനിക്ക്‌ നല്ല സൂഖോല്യ ബാലേട്ടാ…
നമുക്കെന്ന്‌ ഡോക്ടറെ കാണണം…

അങ്ങനെ വന്നപാടെ അയാള്‍ ജാനുവിനേയും കൂട്ടി ഡോക്ടറുടെ അടുത്തേക്കു പുറപ്പെട്ടു. ഒന്നുരണ്ട്‌ പരിശോദനകള്‍ നടത്തി. ജാനുവന്റ അടിവയറ്റില്‍ ഒരു കുഞ്ഞുജീവന്‍ കുരുത്തുവരുന്നു. അതിന്റെ അസ്വാസ്ഥ്യങ്ങളായിരുന്നു അവര്‍ക്ക്‌. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്‌ സഫലമായിരിക്കുന്നു. പിന്നെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട സ്നേഹങ്ങള്‍ തിരിച്ചുകിട്ടിക്കൊണ്ടിരുന്നു. കുത്തുവാക്കുകള്‍കൊണ്ട്‌ കുത്തിനോവിപ്പിച്ചിരുന്നവര്‍ സ്നേഹസമ്മാനങ്ങള്‍കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചു. ജീവിതത്തിന്‌ പുതിയമാനങ്ങള്‍ കൈവന്ന പ്രതീതിയായിരുന്നു അവര്‍ക്കിരുവര്‍ക്കും.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.

അന്നൊരു തിങ്കളാഴ്ച. എന്തൊ വല്ലായ്മ തോന്നിയപ്പോള്‍ ജാനു വീട്ടുകാരെ വിവരമറിയിച്ചു. അന്നേരം ബാലേട്ടന്‍ സ്കൂളിലായിരുന്നു. അയാളെ കാത്തുനില്‍ക്കാതെതന്നെ അവര്‍ ആസ്പത്രിയിലേക്കുപുറപ്പെട്ടു. ആസ്പത്രിയിലെത്തി ഒരുമണിക്കൂറു കഴിഞ്ഞുകാണും. ജാനു ഒരുപെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. എല്ലാവരുടേയും മുഖത്ത്‌ സന്തോഷത്തിന്റെ പ്രസരിപ്പ്‌. ബാലേട്ടനെ വിവരമറിയിച്ചു. ഉടനെ വരാമെന്നറിയിച്ചു.
ശുശ്രൂഷകളെല്ലാം കഴിഞ്ഞ്‌ പ്രസവമുറിയില്‍നിന്നും പുറത്തുവന്നപ്പോള്‍ ജാനുവിന്റെ മുഖത്ത്‌ ഒരമ്മയായതിന്റെ തെല്ലഹങ്കാരം പ്രകടമായിരുന്നു. ബന്ധുക്കളെല്ലാം പ്രസവ മുറിയുടെ പുറത്തുതന്നെയുണ്ട്‌. ബാലേട്ടനെ മാത്രം കാണുന്നില്ല. എല്ലാവരുടെ മുഖത്തും ചെറിയപരിഭവവുമുണ്ട്‌.

ജാനു ആരോടെന്നില്ലാതെ ചോദിച്ചു:

'ബാലേട്ടനെത്തിയില്ലെ…..?

ബലേട്ടന്റെ ഇളയ സഹോദരി ശ്രീദേവിയാണ്‌ മറുപടി പറഞ്ഞത്‌.

'ഏട്ടനിപ്പോ വരും.......
ഇങ്ങ്ട്‌ വരുന്ന വഴിക്ക്‌ ബൈക്കീന്ന്‌വീണ്‌ ചെറിയമുറി പറ്റീറ്റുണ്ടെന്ന്‌ പറഞ്ഞു............
ആസ്പത്രീ പോയി മുറികെട്ടിച്ച്‌ ഇപ്പോങ്ങ്ട്‌ എത്തും……'

ജാനുവിന്റെ മൂഖത്തെ പരിഭ്രമം കണ്ട്‌ അയല്‍വീട്ടിലെ സുജാതേച്ചി ഇടപെട്ടു

'പേടിക്കാനൊന്നൂല്ല്യ ജാനൂ……..
ചെറിയ മുറ്യാന്നാ പറഞ്ഞേ........
രാജീവന്‍ അങ്ങ്ട്‌ പോയിട്ടുണ്ട്‌…….'

പൊടുന്നനെ വാര്‍ത്തകേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചു. ചെറിയ മുറിവാണെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി.

കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിവന്നപ്പോള്‍ ബാലേട്ടനെത്താന്‍ പറ്റിയില്ലല്ലൊ!
ഈശ്വരാ അങ്ങേര്‍ക്കൊരാപത്തും വരുത്തരുതെ!
ജാനു മനസില്‍ മന്ത്രിച്ചു.

എന്തായാലും വന്നുകാണുമ്പോള്‍ സന്തോഷത്തിന്റെ അശ്രുബിന്ദുക്കള്‍ കൊണ്ട്‌ ബാലേട്ടന്റെ കണ്ണുകള്‍ നിറയും. ആനിമിഷത്തിനുവേണ്ടിയവര്‍ കാത്തിരുന്നു. ചോരക്കുഞ്ഞിനെ അവര്‍ തന്നിലേക്ക്‌ ആവുന്നത്ര ചേര്‍ത്തുകിടത്തി.
സമയം ഇരുട്ടിത്തുടങ്ങി. ജാനുവിന്റെ മനസില്‍ ആധിയും പെരുത്തുവന്നു. ഒരാറുമണിയെങ്കിലുമായിക്കാണും. രാജീവന്‍ ഓടിക്കിതച്ചുവന്നു. അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. എന്തൊക്കെയൊ അവ്യക്തമായി പറയുന്നുമുണ്ട്‌. പിന്നീട്‌ അമ്മയും സഹോദരിമാരുമെല്ലാം കൂട്ടക്കരച്ചിലായിരുന്നു. പിന്നെ എന്താണ്‌ സംഭവിച്ചതെന്ന്‌ ജാനുവിനോര്‍മയില്ല. ഓര്‍ക്കാനും ഓമനിക്കാനും ഒരു കുരുന്നിനെ തനിക്കുനല്‍കി തിരിച്ചുവരാത്തൊരു ലോകത്തേക്ക്‌ ബാലേട്ടന്‍ യാത്രയായെന്ന്‌ പിന്നീടാണറിഞ്ഞത്‌. സ്കൂളില്‍നിന്നും ആസ്പത്രിയിലേക്ക്‌ വരുന്നവഴി നിയന്ത്രണം വിട്ടുവന്ന ടാങ്കര്‍ലോറിയിലിടിക്കുകയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തെന്നാണ്‌ പറഞ്ഞുകേട്ടത്‌. അയാളുടെ ഓര്‍മകള്‍ മനസില്‍പൂജിച്ച്‌ ജാനു കഴിച്ചുകൂട്ടി. കൂട്ടിനു പാറുക്കുട്ടിയും. പാറുക്കുട്ടി വളര്‍ന്നു. പക്ഷെ അവള്‍ വളരുന്തോറും ജാനകിയമ്മയുടെ മനസില്‍ ആധിയും ഉരുണ്ടുകൂടി. ശരീരം വളരുമ്പോഴും അവളുടെ മനസ്സൊരു കുഞ്ഞായിതന്നെ നിലകൊണ്ടു. ഏറെ വയ്കാതെ ‘ബുദ്ധിമാന്ദ്യമുള്ളകുട്ടി’ എന്ന പേരും അവള്‍ സ്വന്തമാക്കി.
ബന്ധുക്കളെല്ലാം പഴയതുപോലെയായി. അവരുടെ വെറുപ്പും അമര്‍ഷവും കൂടിവന്നു. ജാനു വല്ലാതെതകര്‍ന്നു ബാലേട്ടനുണ്ടായിരുന്നപ്പോള്‍ ഒരുനിഴലായി തന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോ ഇതൊക്കെ കാണാനും കേള്‍ക്കാനും അങ്ങേരില്ലല്ലൊ തന്നെയും ബുദ്ധിയുറക്കാത്ത ഈ കുട്ടിയേയും തനിച്ചാക്കി അങ്ങേരു പോയില്ലെ! ജീവിതംതന്നെ അവസാനിപ്പിച്ചാലൊ എന്നു പലവട്ടം കരുതിയതാണ്‌.

പാറൂനിപ്പോള്‍ വയസ്‌ പതിനാല്‌ കഴിഞ്ഞു. അവളിപ്പോഴും ഒരു കൊച്ചുകുട്ടിയെപോലെയാണ്‌. എല്ലാകാര്യങ്ങള്‍ക്കും അമ്മതന്നെവേണം. കുളിക്കാനും കുടിക്കാനും എന്തിനധികം ഉടുപ്പിടാന്‍പോലും. കുടുംബത്തിലെ മറ്റുകുട്ടികളെല്ലാം കുഞ്ഞുനാളില്‍ പാറൂന്‌ കൂട്ടായിരുന്നു. ഇപ്പോ അവരെല്ലാം വലിയ കുട്ടികളായി. ഇപ്പോളവര്‍ക്ക്‌ പാറു ഒരു കുറച്ചിലാണ്‌. അവരൊക്കെ സ്കൂളിലും കോളേജിലും പോകുന്നു. ചിലരെല്ലാം വിവാഹോം കഴിഞ്ഞുപോയി. പാറുകുട്ടിക്കിപ്പോഴും ഈ വീടും തൊടിയുമല്ലാതെ വേറെരു ലോകമില്ല. സ്പെഷല്‍ സ്കൂളില്‍ പറഞ്ഞുവിടാന്‍ കുറെ ശ്രമിച്ചു. പക്ഷെ ഈ വീടും അമ്മയേയും വിട്ടുപോകാന്‍ അവള്‍കൂട്ടാക്കിയിരുന്നില്ല. പുറംലോകം അവള്‍ക്കത്രകണ്ട്‌ അന്യമായിരുന്നു. വല്ല സൂക്കേടുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ പോകും. അത്രതന്നെ. കുഞ്ഞുനാളിലൊക്കെ ബന്ധുവീട്ടിലും മറ്റു വിവാഹംപോലുള്ള ചടങ്ങുകള്‍ക്കൊക്കെയും അവളെയും കൊണ്ടുപോകുമായിരുന്നു. പിന്നെ അതുമില്ലാതായി. ബന്ധുക്കളിലെ ചിലര്‍ക്കെങ്കിലും അവളുടെ സാന്നിദ്ധ്യം ഒരു കുറച്ചിലാണെന്ന്‌ തോന്നി. അവളുമായി ഈ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ജാനു. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. ബാലേട്ടന്റെ ചെറിയ പെന്‍ഷന്‍തുകയുമായി എല്ലാം തട്ടിയൊപ്പിച്ചു പോകുന്നു.

ഹൊ! ഒന്നും ഓര്‍ക്കാനെ വയ്യ!
ഈശ്വരാ........ എന്റെ കാലശേഷം പാറൂന്‌ ആരാ ഉണ്ടാവ്വോ…….
അവര്‍ നെടുവീര്‍പ്പിട്ടു.
അതൊരു തേങ്ങലായി… വിതുമ്പലായി………അശ്രുബിന്ദുക്കളായി ഒഴുകി.
ചങ്കുവറ്റിയൊരമ്മയുടെ കണ്ണുനീര്‍.
അവര്‍ സാരിത്തലപ്പുകൊണ്ട്‌ കണ്ണുതുടച്ചു.
ചുമരില്‍ തൂങ്ങിക്കിടന്ന പഴയ ക്‌ളോക്കില്‍ നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു.
ഓരോന്നാലോചിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല.
നിലത്ത്‌ വീണുകിടന്നിരുന്ന തലയണ എടുത്തുവച്ച്‌ അവര്‍ പാറൂനെ കൂട്ടിപ്പിടിച്ച്‌ കിടന്നു.
********
സൂര്യന്‍ അതിന്റെ പൊന്‍കിരണങ്ങള്‍ വിധാനിച്ച്‌ വീണ്ടും പുതിയൊരു പുലരിക്ക്‌ കോപ്പുകൂട്ടി.
മുറ്റത്തെ തെങ്ങോലത്തുമ്പുകള്‍ സൂര്യകിരണങ്ങളേറ്റു തിളങ്ങി.

ഇന്ന്‌ പാറു കുറെ വൈകിയാണ്‌ ഇന്നുണര്‍ന്നത്‌.
'ആമ്മച്ചീ………'
കൊച്ചുകുട്ടികളെ പോലെ അവള്‍ ഉച്ചത്തില്‍ വിളിച്ചു

അവളങ്ങനെയാണ്‌.
അമ്മച്ചി എണീക്കുമ്പൊ അവളേംകൂടെ വിളിച്ചില്ലെങ്കില്‍ അവള്‍ക്കന്ന്‌ പിണക്കമായിരിക്കും.
ഇന്ന്‌ കുറെ നേരായിട്ടും അമ്മച്ചി വിളിക്കാത്തതിന്റെ പിണക്കത്തിലാണവള്‍.
ഒന്ന്‌രണ്ടു വട്ടം വിളിച്ചുകാണും.
വിളി കേട്ട് സുജാതേച്ചിയാണ്‌ വന്നത്‌. സുജാതേച്ചിയെ അവള്‍ക്ക്‌ നല്ല ഇഷ്ട്വാ. സുജാതേച്ചിക്കും പാറൂന്ന്‌ വെച്ചാല്‍ ജീവനാ. അവളെ അനുനയിപ്പിച്ച്‌ എഴുനേല്‍പ്പിച്ചു. അമ്മച്ചിയെ എവിടേം കാണുന്നുമില്ല. അകത്തും പുറത്തുമായി കുറെ ആള്‍ക്കാരുണ്ട്‌. സുജാതേച്ചി അവളെ വീട്ടില്‍കൊണ്ടുപോയി ചായേം പലഹാരോം കൊടുത്തു.

'സുജാതേച്ചീ…. അമ്മച്ചി എവട്യാ പോയത്‌…….
ഇവിടുന്താ കുറെ ആളൂള്‌ കൂടിയിരിക്ക്ണ്‌ സുജാതേച്ചീ ………..'

സുജാതേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. മറുപടി പറയാന്‍ വാക്കുകളില്ലാതെ അവര്‍ പരുങ്ങി.

'പാറൂന്‌ അമ്മച്ചിയെ കാണണൊ…………'
പരുങ്ങിയ സ്വരത്തില്‍ അവര്‍ ചോദിച്ചു.

'ഉം, എവട്യാ അമ്മച്ചി……..'
അല്‍പ്പം ദേഷ്യത്തോടും സങ്കടത്തോടും അവള്‍ ചോദിച്ചു

'വാ പാറു….സുജാതേച്ചി കാണിച്ചു തരാം...'

അവര്‍ അവളുടെ കൈപിടിച്ച്‌ വീടിന്റെ പൂമുഖത്തേക്ക്‌ നടന്നു.
അപ്പോഴേക്കും ആളുകള്‍ പിന്നെയും കുറെ കൂടിയിരിക്കുന്നു.
ചിലരെല്ലാം തൊടിയിലും മുറ്റത്തുമായി കൂടിനില്‍ക്കുന്നുണ്ട്‌.
പൂമുഖത്ത്‌ വെള്ളപുതച്ച്‌ ആരൊ കിടപ്പുണ്ട്‌. സുജാതേച്ചി പുതപ്പ്‌ മാറ്റി പാറൂന്‌ കാണിച്ചു കൊടുത്തു. അമ്മച്ചിയാണ്‌ കിടക്കുന്നത്‌. അവള്‍ മുഖം വീര്‍പ്പിച്ച്‌ അമ്മച്ചിയെ ഒന്നുനോക്കി. പെട്ടന്ന്തന്നെ മുഖംതിരിച്ചു. ഇപ്പോഴുമവള്‍ അമ്മച്ചിയോടു പിണക്കമാണ്‌. പിന്നെ സുജാതേച്ചിയുടെ കയ്യില്‍തൂങ്ങി പുറത്തേക്ക്‌ നടന്നു.

ആള്‍ക്കൂട്ടത്തില്‍നിന്നും അകന്ന്‌ അവള്‍ സൂജാതേച്ചിയുടെ വീട്ടുമുറ്റത്തിരുന്നു. അമ്മച്ചിയിനിയൊരിക്കലും വരില്ലെന്ന യാഥാര്‍ത്ഥ്യം അവള്‍ക്കറിയില്ലായിരുന്നു. കുറെകഴിഞ്ഞ്‌ കുറെയാളുകള്‍കൂടി എന്തോ എടുത്തോണ്ട്‌ പടികടന്ന്‌ പോകുന്നു. അമ്മച്ചിയുടെ ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്രയാണതെന്ന്‌ മനസിലാക്കാന്‍ അവളുടെ കുഞ്ഞുമനസ്സ്‌ പക്വമായിരുന്നില്ല. പിണക്കംതീര്‍ത്ത്‌ പാറൂനെ കൂട്ടികൊണ്ടുപോകാന്‍ അമ്മച്ചി വരുന്നതുംകാത്ത്‌ അവളിപ്പോഴും സുജാതേച്ചിയുടെ മുറ്റത്ത്‌ ചമ്രംപടിഞ്ഞിരിക്കുകയാണ്‌.
muhammed kunhi wandoor
muhammed kunhi wandoor

78 comments:

  1. ജാനു എങ്ങിനാ മരിച്ചത് ..?

    എപ്പോഴാ മരിച്ചത് ??

    ReplyDelete
  2. പാറ്ക്കുട്ടിയെ ഒരു പാട് ഇഷ്ടായി...

    ReplyDelete
  3. കുഞ്ഞി, കഥ നന്നായിരിക്കുന്നു. ബാലേട്ടന്റെ വിടവാങ്ങലോടെ കഥ അവസാനിച്ചു എന്ന് കരുതി.. ജാനുവിന്റെ കഷ്ട്ടപാടുകളുടെ തുടര്‍ച്ച, അവസാനം പാറു ഒരു നോവായി ബാക്കി. ആശംസകള്‍.

    ReplyDelete
  4. പാറു നല്ല കഥ കലാമൂല്യം മലയോളം ഉണ്ട് അഭിനണ്ടികട്ടെ പിശുക്കില്ലാതെ

    ReplyDelete
  5. നല്ല കഥ.
    നന്നായി എഴുതി.

    ReplyDelete
  6. ജാനു ആത്മഹത്യ ചെയ്തതാവും ല്ലേ..

    ReplyDelete
  7. fantastic story! ethu nimisavum theeram ennu vijarichu.... enkilum munnottu poyi. eniyum povam... ethra thirakkinidayilum ethrayokko cheyyan kazhiyunnallovallo.... thank you all the best.

    ReplyDelete
  8. ഒരു കുഞ്ഞുണ്ടാവുക എന്നത് ദമ്പതികളുടെ ആഗ്രഹവും ആവശ്യവുമാണ്. എന്നതിനെ ഉദാഹരിക്കാന്‍ ജാനുവും ബാലനും നാമില്‍ ധാരാളം. ഒറ്റപ്പെടലിന്‍റെ നോവും ജീവിത വ്യഥകളും അനാഥത്വത്തിന്‍റെ കയ്പ്പും... പാറുവിനെ ഇനി കാത്തിരിക്കുന്നതെന്തോ....?

    ReplyDelete
  9. ആദ്യ വരവില്‍ തന്നെ വേദനിപ്പിക്കുന്ന ഒരു കഥ വായിക്കേണ്ടി വന്നു.രചന നന്നായിട്ടുണ്ട്. സംഭവങ്ങള്‍ ഒന്നൊന്നായി പെട്ടെന്നു പറഞ്ഞു തീര്‍ക്കേണ്ടി വന്നുവല്ലെ?ഒരു നോവലിനുള്ള വിഷയങ്ങളാണ് ഒരു ചെറു കഥയില്‍ ഒതുക്കിയത്!

    ReplyDelete
  10. മുഹമ്മദുകുട്ടിയുടെ അഭിപ്രായം തന്നെയാണ് എനിക്കും. ഒരു നോവൽ ചുരുക്കിയതു പോലെ. ഇനിയും എഴുതുക,,,
    ആശംസകൾ,

    ReplyDelete
  11. മുഹമ്മദ്കുട്ടിയുടെ ലിങ്ക് വഴിയാ വന്നത്.കഥാനാമം അശ്രുബിന്ദുക്കളെന്ന് കണ്ട്,അങ്ങിനെയൊരു ഹാങിലാണ്‍ വായിച്ചത്. ശ്രദ്ധിച്ചാല്‍ ഒന്നുകൂടി മോഡിഫൈ ചെയ്യാം.എല്ലാം വിസ്തരിച്ച് പറയാതെ ചില സൂചനകള്‍ നല്‍കിയാലും കഥനം നന്നായി വരും. മുഹമ്മദ്കുഞ്ഞി എഴുതിയ കവിതകളും നന്നായിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  12. നന്നായി എഴുതിയിട്ടുണ്ട്, കഥയുടെ ക്രാഫ്റ്റ് മുഹമ്മദ് കുഞ്ഞിക്ക് വഴങ്ങും. പക്ഷെ എഴുതാ‍ന്‍ ഉദ്ദേശിക്കുന്നത് ചെറുകഥയാണോ നോവല്‍ ആണോ എന്ന് ആദ്യം തീരുമാനിക്കണം. രണ്ടും രണ്ട് സങ്കേതമാണല്ലൊ. യഥാര്‍ഥ ജീവിതത്തിലെ കൊച്ചു കൊച്ചു സന്ദര്‍ഭങ്ങളുടെ നേര്‍പ്പകര്‍പ്പ് ആയിരിക്കണം ചെറുകഥകള്‍ എന്ന് തോന്നുന്നു. എന്തായാലും തുടര്‍ന്ന് എഴുതുക.

    ആശംസകളോടെ,

    ReplyDelete
  13. നല്ല കഥ. വീണ്ടും വരാം..അഭിനന്ദനങ്ങള്‍

    ReplyDelete
  14. കഥ നന്നായിരിക്കുന്നു. തുടർന്നെഴുതണം.

    ReplyDelete
  15. വളച്ചുകെട്ടോ അതിഭാവുകത്വമോകൂടാതെ ലളിതശൈലിയില്‍ എഴുതിയിട്ടുണ്ട്.
    ഇനിയും എഴുതുക.പോസ്റ്റ്‌ ഇടുമ്പോള്‍ ലിങ്ക മെയില്‍ ചെയ്താല്‍ നല്ലത്
    ആശംസകള്‍

    shaisma@gmail.com

    ReplyDelete
  16. ചില ജന്മങ്ങൾ ഇങ്ങനെയാണ്.
    കണ്ണീർപ്പാടത്തു വിരിയുന്ന പൂക്കൾ.
    കണ്ണീരിൽ തന്നെ കൊഴിഞ്ഞു വീഴുന്നു...

    മിഴികളിൽ നനവൂണർത്തുന്ന കഥ.
    തുടർച്ചയായി എഴുതൂ.
    ഇനിയും മെച്ചപ്പെടും.
    ആശംസകൾ.

    ReplyDelete
  17. കഥ കൊള്ളാം. ശൈലിയും. കഥയില്‍ പറഞ്ഞത് കേട്ട് പഴകിയ വിഷയം തന്നെ. എങ്കില്‍ പോലും അതില്‍ കഥാകാരന്റെ ഒരു ടച്ച് ഉണ്ട്. അല്പം കൂടെ ശ്രദ്ധിച്ചാല്‍ മനോഹരമായ കഥകളുമായി ബൂലോകം കീഴടക്കാന്‍ കഴിയും.

    ReplyDelete
  18. നൊമ്പരത്തിന്റെ,
    ദുരന്തത്തിന്റെ,
    കൂടെപ്പിറപ്പുകള്‍ .
    നല്ല അവതരണം
    ആശംസകള്‍

    ReplyDelete
  19. ഞങ്ങളെ നാട്ടില്‍ കുഞ്ഞന്‍ എന്ന് പേരുള്ള ഒരാളുണ്ട്.
    അയാള്‍ വീട്ടിലെ ടെന്‍ഷന്‍ മാറാന്‍ സിനിമക്ക് പോയി .
    സുരേഷ്ഗോപിയുടെ പോസ്ടൊക്കെ കണ്ട അങ്ങേരു പോയ സിനിമ താലോലംആയിരുന്നു.
    വന്നിട്ട് ഞങ്ങളോട പറഞ്ഞു "പോരേത്തെ 'സെന്‍ സന്‍" മാറാന്‍ പടത്തിന് പോയപ്പോ അബടെം 'സെന്‍ സന്‍'.
    എന്ന് പറഞ്ഞപോലെ ആദ്യമായിറ്റൊന്നു വന്നു നോക്കിയതാ......ഇനി ടെന്‍ഷന്‍ മാരീട്ടു ബരാം..പോട്ടെ .
    പിന്നെ നന്നായിട്ടോ..

    ReplyDelete
  20. നിഷ്കളങ്കതയുള്ള എഴുത്ത് പാറുവിന്റെ കഥ മനസ്സില്‍ തങ്ങി മറ്റുള്ളവര്‍ പറഞ്ഞപോലെ വിശദീകരിച്ചു എഴുതാമായിരുന്നു.ന്നല്ല എഴുത്ത് ഇനിയും തുടര്‍ന്നും ഉണ്ടാവട്ടെ

    ReplyDelete
  21. Ithoru bhangi vaakkalla. Kannukale eerananiyichu ee kadha. Veendum varam

    ReplyDelete
  22. പാറുവിനെ ഉജ്ജ്വലമായി അവതരിപ്പിച്ചു. ജീവിതത്തില്‍ ഇത്തരം ഒരു കഥാപാത്രം കയറിയിറഞ്ഞിയെന്നു തോന്നിക്കുന്നത്ര അത് ജീവസ്സുറ്റതായി.

    ഒരു മൂന്നോ നാലോ ഭാഗമാക്കിയിരുന്നെന്കില്‍ ഒഎന്ന് കൂടി വിശദമായി എഴുതാവുന്നത്ര കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.
    ആശംസകള്‍.

    ReplyDelete
  23. ഇനിയുമെഴുതുക.

    പുതുവത്സരാശംസകള്‍!

    ReplyDelete
  24. ലളിതമായ ശൈലിയില്‍ മനോഹരമായി പറഞ്ഞു. ഇനിയും എഴുതുക.

    ReplyDelete
  25. വിധിയുടെ ബെലിമ്യഗങ്ങള്‍ എന്നു വിശേഷിപ്പിക്കാം .....
    "അവസാനിക്കാത ദുഃഖ കടലാണല്ലോ...ഈ...കഥ....
    ഒരു വിഷമതില്‍ നിന്നുള്ള....നിശ്വാസം ....മറ്റൊരു...ദുഃഖത്തിലേക്കു....ഒരിക്കലും അവസാനിക്കാത്ത ദുഃഖം .....ഒരു ..തുടര്‍ കഥ പോലേ....."

    ReplyDelete
  26. കഥ നന്നായിരിക്കുന്നു...

    ഇനിയുമെഴുതുക.

    ReplyDelete
  27. ജീവിതം കഥ ആയിട്ടോ, അതോ കഥ ജീവിതമോ

    ReplyDelete
  28. അരിഷ്ടവും നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീര ബലവും മരുന്ന് തന്നെ..
    ചുരുക്കി പറഞ്ഞാല്‍ കരുത്തേറും
    നീട്ടിപ്പറഞ്ഞാല്‍ കള ഏറും
    കള ഏറിയാല്‍ വിള കുറയും
    വിള കുറഞ്ഞാല്‍ വില കുറയും ..
    ആരും തികഞ്ഞവരില്ല ഇവിടെ
    ആശംസകള്‍

    ReplyDelete
  29. ഒരു കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ഈ കഥയില്‍. കഥാകാരന് ആശംസകള്‍.

    ReplyDelete
  30. ദു:ഖത്തിന്റെ കഥ നന്നായി..കെട്ടിലും മട്ടിലും കുറച്ചു കൂടി വ്യത്യസ്ഥത പുലറ്ത്തിയിരുന്നെങ്കില്‍ ഒന്നു കൂടി ശക്തി വന്നേനെ..ആശംസ്കള്‍

    ReplyDelete
  31. വളരെ ലളിതമായി അവതരിപ്പിച്ച കഥ.
    അവതരണം ഇഷ്ടപ്പെട്ടു.
    അവസാനം പാറുക്കുട്ടി ഒരു നൊമ്പരമായി അവശേഷിച്ചു.
    ആശംസകള്‍.

    ReplyDelete
  32. ജാനു ആത്മഹത്യ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....കഥാസൂചന വെച്ച് അവരങ്ങനെ ചെയ്യുന്നതിന് മുന്‍പ് എന്തായാലും പാറുവിനേം ഇല്ലാതാക്കിയേനെ....
    പിന്നെ കഥയില്‍ ചോദ്യമില്ലല്ലോ.....ജാനു എങ്ങനെയെങ്കിലും മരിച്ചിരിക്കും....അത് കഥാകൃത്ത്‌, വായനക്കാരന്റെ ഭാവനക്ക് വിടുന്നു....
    അഭിനന്ദനങ്ങള്‍ വണ്ടൂരാനെ....

    ReplyDelete
  33. നന്നായിട്ടുണ്ട് കഥയും കഥാപാത്രങ്ങളും.

    ReplyDelete
  34. ഞാന്‍ ഇവിടെ ആദ്യമാ അല്ലെ ?

    ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങിലേക്കുള്ള ഒരു യാത്ര തന്നെ .. ശരിക്കും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു കഥ... പാറുവിന്‍റെ ഇനിയുള്ള ജീവിതം മനസ്സില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു....


    കഥ നന്നായി ... നല്ല ഒഴുക്ക്ക്കോടെ പറഞ്ഞു

    ReplyDelete
  35. കഥ നന്നായി ഒപ്പം അവതരണ ശൈലിയും . ജീവിതത്തില്‍ ദുഖങ്ങള്‍ വിട്ടു മറാത്ത ജാനുവിന്റെ കഥ വായനയിലും ദുഖം പങ്കു വച്ചു കടന്നു പോയി .. ഇനിയും ഉണ്ടാവട്ടെ നല്ല രചനകള്‍ ..ഭാവുകങ്ങള്‍ !

    ReplyDelete
  36. കഥ നന്നായി പറഞ്ഞു, ലളിതമായ ഭാഷ, ആകര്‍ഷണീയമായ ശൈലി.
    കൂടുതല്‍ എഴുതുക.
    ആശംസകള്‍.

    ReplyDelete
  37. enthu parayan, vakkukal enne vittu pokunnu ....
    ee haritha bhoovile jeevithangal vijithramaya oru swapnam pole.....vannum poyum kondirikkumbol thankalude ee srishty vilamathikkunnu...... abhinandanangal!

    ReplyDelete
  38. നന്നായിടുണ്ട് മനസ്സില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു...അഭിനന്ദനങ്ങള്‍..

    ReplyDelete
  39. അയ്യോ സങ്കടമായല്ലോ.
    കഥ നന്നായിരിക്കുന്നു.

    ReplyDelete
  40. 45 comments അസൂയ തോന്നുന്നു. കുറെയധികം നന്ദി. എന്ന് മമ്മൂട്ടി കട്ടയാട്.

    ReplyDelete
  41. അഭിനന്ദനങ്ങള്‍.കഥ നന്നായിരിക്കുന്നു.

    ReplyDelete
  42. സാധാരണ ക്ലൈമാക്സുകളില്‍നിന്നും വ്യത്യസ്തമായി നൊമ്പരപ്പെടുത്തുന്ന എന്നാല്‍ ഈ ലോകത്തെക്കുറിച്ച് അനന്തതയോളം ചിന്തിപ്പിയ്ക്കുന്ന ഒരു കഥാന്ത്യം സൃഷ്ടിച്ചതിനെ അഭിനന്ദിക്കാതെ വയ്യ. മിയ്ക്കവരും പറഞ്ഞപോലെ വളരെ വിശാലമായി പറയാമായിരുന്ന കഥ ചുരുക്കിയെഴുതിയിരിയ്ക്കുന്നു. എന്നുവച്ച് അതിന്റെ സത്ത ചോര്‍ന്നിട്ടുമില്ല.

    ആശംസകള്‍

    ReplyDelete
  43. പറഞ്ഞു പഴകിയ തീം ആണെങ്കിലും,വായനാനുഭവം ഉണ്ട്..മുഹമ്മദ്‌ നന്നായിരിക്കുന്നു.

    ReplyDelete
  44. സങ്കടങ്ങൾ നിറഞ്ഞ ജീവിതം.
    ചില ജീവിതങ്ങൾ ഇങ്ങനെയാണ്.
    സങ്ക്ടപെടുക തന്നെ.
    അവതരണം കൊള്ളാം

    ReplyDelete
  45. മമ്മദ് ഇക്കയും മിനി ടീച്ചറും പറഞ്ഞ പോലെ ആദ്യ വരവില്‍ തന്നെ ദുഃഖ ഭാണ്ഡം ആണല്ലോ വായിക്കേണ്ടി വന്നത്.
    എന്നാലും അവസാനം അവാര്‍ഡു ഫിലിം പോലെ ആയി.
    ജാനു മരിച്ചത് എങ്ങന്യാ?
    എന്നാലും കുഴപ്പമില്ല.
    ഭാവി ഉണ്ട്.

    ReplyDelete
  46. ജാനുവും,ബാലേട്ടനും,പാറുവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായി..
    കഥ നന്നായി പറഞ്ഞു.

    ReplyDelete
  47. ഞാനൊരു വണിയമ്പലത്തുകാരനായിട്ടും ഇങ്ങനെയൊന്ന് വളരെ വൈകി കണ്ടതിന് ക്ഷമ ചോദിക്കട്ടെ.

    കഥ നന്നായി. 14 കാരി പാറുവിന് കുട്ടികളെ (കുട്ടി തന്നെയാണല്ലൊ) സ്വഭാവമാക്കിയതിലും നല്ലത് 8-9 വയസ്സായ ഒരു കുട്ടിയാക്കാമായിരുന്നു എന്ന് തോന്നി.

    ആശംസകളോടെ!

    ReplyDelete
  48. കഥ നന്നായി പറഞ്ഞു. ആശംസകൾ!

    ReplyDelete
  49. നൊമ്പര കഥ..തുടക്കം മുതല്‍ വേദനയോടെ തന്നെ വായിച്ചൂ..ആശംസകള്‍.

    ReplyDelete
  50. ഒത്തിരി വലിയ ചിത്രം കൊച്ചു കാ‍ന്‍വാസിലെഴുതിയ പോലെ. എന്നാലും പ്രതിഭയുടെ ഒരു ടച്ച് ഉണ്ട്. ഊതിത്തെളിയിച്ചാല്‍ ഭംഗിയാകും.

    ReplyDelete
  51. കഥ നന്നായി പറഞ്ഞിരിക്കുന്നു...
    ഇനിയും എഴുതുക...
    ആശംസകൾ....

    ReplyDelete
  52. കഥ നന്നായിട്ടുണ്ട്.
    ആശംസകള്‍.

    ചുറ്റുപാടുകളില്‍ പാറു കുറേപ്പേരുണ്ട്. ഉറ്റവര്‍ പോയ്ക്കഴിഞ്ഞാല്‍ അവര്‍ക്കാര് എന്നത് ചോദ്യം തന്നെ.

    ReplyDelete
  53. കഥ വളരെ നന്നായി. ഇഷ്ടപ്പെട്ടു.

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. This comment has been removed by the author.

    ReplyDelete
  56. കഥ വായിച്ചു. അമ്മയുടെ മരണത്തോടെ അനാഥയായ ബുദ്ധിമാന്ദ്യമുള്ള കുട്ടി മനസ്സില്‍ നൊമ്പരമായി. ആശംസകള്‍

    ReplyDelete
  57. kannerinte navodeyulla kadha super...varikalkku nalla achadakkam undaayirunnu.

    ReplyDelete
  58. നന്നായി എഴുതി..........

    പേനയെന്ന ആയുധവും പെറി ജൈത്രയാത്ര തുടരട്ടെ....

    ആശംസകള്‍..........

    ReplyDelete
  59. നന്നായി എഴുതി...

    ReplyDelete
  60. അല്പംവൈകിപ്പോയി ഈവഴി വരാൻ. കഥ വളരേയേറെ ഇഷ്ടപ്പെട്ടു. (വെറും ഭംഗിവാക്കല്ല)

    ReplyDelete
  61. ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.... ee katha kaalangal pinnidum.... wishes 4 u!

    ReplyDelete
  62. കഥ നന്നായി എന്ന് ഞാൻ പറയില്ല കേട്ടോ, അത് മുഹമ്മദിന്റെ ഇനിയുമുള്ള എഴുത്തുവഴികളെ ചതിക്കും. മുഹമ്മദ്കുട്ടിമാഷും സുകുമാരന്മാഷും പറഞ്ഞപോ‍ാലെ ഒരു നോവലിനുള്ള വിഷയമാണ് കഥയാക്കിപ്പറഞ്ഞത്. സ്കൂൾ കുട്ടികൾ കഥ എഴുതുമ്പോൾ ഒരുപാട് കാലത്തെ സംഭവങ്ങൾ ഒരു കഥയിൽ സന്നിവേശിപ്പിക്കാൻ ശ്രമീക്കും. കഥ ഒരു നിമിഷമാണ്, ഒരു വികാരമാണ്, ഒരു തീപ്പൊരിയാണ്. അത് വായനക്കാരന്റെ മനസ്സിലാ‍ണ് കത്തിപ്പടരേണ്ടത്. എല്ലാം തുറന്നു പറയുന്ന ത് ഫലിതമാണ് എന്ന് ബർണാഡ്ഷാ പറയുന്നുണ്ട്.

    നാം എല്ലാം തുറന്നു പറയേണ്ടതില്ല. ഇതിൽ നിന്നും മൂന്നു കഥകളെങ്കിലും ഉണ്ടാക്കിയെടുക്കാം. പ്രസവവും ബാലേട്ടന്റെ മരണവുമൊക്കെ നാം 80കളീലെ മലയാള സിനിമയിൽ ധാരാളം കണ്ടിട്ടുണ്ട്. ജാനുവിന്റെ പ്രസവവും മരണവും മാത്രം കഥയാക്കാം. അത് തീവ്രമായേനേ. ജാനുവിന്റെ മരണത്തിന്റെ ഒറ്റപ്പെട്ട പാറുവിന്റെ വീക്ഷണത്തിൽ കഥ പറയാം.അല്ലേങ്കിൽ കഥാകാരന് നേരീട്ട് പാറുവിന്റെ ജീവിതത്തെ നോക്കിക്കാണാം. ഇത് ഒരുപാട് സംഭവങ്ങൾ കുത്തിനിറച്ചു. ഓർമ്മകൾ മിന്നൽ‌പ്പിണർ പോലെ വന്നു എന്നതൊക്കെ പഴയ പ്രയോഗങ്ങളാണ്.

    താങ്കൾക്ക് കഥ വഴങ്ങും. കാലത്തിന്റെ സ്പന്ദനങ്ങൾ ഉള്ള വിഷയം തീരയുക, എഴുതാനുള്ള രീതിയെപ്പറ്റി ധ്യാനിക്കുക. ചെറുതാക്കാൻ പരിശ്രമിക്കുക. ഗംഭീരമായ ചെറുകഥകൾ വായിച്ച് അവർ എങ്ങനെ എഴുതി എന്ന് നിരീക്ഷിക്കുക. ആശംസകൾ

    ReplyDelete
  63. പാറു നല്ല കഥ കലാമൂല്യം മലയോളം ഉണ്ട് അഭിനണ്ടികട്ടെ പിശുക്കില്ലാതെ

    ReplyDelete
  64. ഹൃദയസ്പര്‍ശിയായ കഥ.. ഇഷ്ടപ്പെട്ടു.

    ReplyDelete
  65. വൈകിയെത്തി....
    വളരെ ലളിതമായ ശൈലിയില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു..അഭിനന്ദനങ്ങള്‍
    പിന്നെ ചില അക്ഷരത്തെറ്റുകള്‍ തിരുത്തുന്നത് ഉചിതമായിരിക്കും.

    ReplyDelete
  66. ഇവിടെ വന്നു വായിക്കുകയും വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും നല്കിയ എല്ലാ അഭ്യുദയകാംഷികള്‍ക്കും ഹ്രദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
    വിനീതന്‍:
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

    ReplyDelete
  67. ലളിതം സുന്ദരം ഗംഭീരം ഈ മൂന്നു വാക്കുകളില്‍ ഒതുക്കുന്നു ഇനിയും എഴുതുക

    ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...