Friday, February 25, 2011

ജിദ്ദാ ബ്ലോഗേഴ്സ് മീറ്റ് - ഇത്‌ ചരിത്ര മുഹൂർത്തംവൈകിട്ട് ഏഴുമണിക്ക്‌ തന്നെ ഞാൻ ഷറഫിയ ലക്കി ദർബാർ ഹോട്ടലിനു മുമ്പിലെത്തി. ഏഴുമണിക്ക്‌ തന്നെ സംഘാടകരെല്ലാം എത്തണമെന്ന നിർദ്ദേശമുള്ളതുകൊണ്ട്‌ സമയക്രമം പാലിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു. ഞാനാണ്‌ ആദ്യമെത്തിയതെന്ന്‌ മനസ്സിലാക്കി സലീം ഐക്കരപ്പടിയെ ഫോണിൽ വിളിച്ചു .അദ്ദേഹം നേരത്തെ എത്തിയെന്നും ഇപ്പോൾ മീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക്‌ പുറത്തുപോയതാണെന്നും മറുപടി വന്നു. പിന്നെ വിളിച്ചത്‌ ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ ചെയർമാൻ സമദ്‌ കാരാടനെ. ഡയൽ ചൈതു തുടങ്ങിയപ്പോഴെ അദ്ദേഹത്തെ മുന്നിൽ കണ്ടു. എന്നേയും സലീം എക്കരപ്പടിയേയും പിന്നിലാക്കി ആദ്യമെത്തിയത്‌ സമദ്‌ക്കയായിരുന്നു. എല്ലാവരും എത്തിയിട്ട്‌ ചെയർമാനെത്തുന്ന രീതി അദ്ദേഹം തിരുത്തി. ഞാനും സമദ്‌ക്കയും ഓഡിറ്റോറിയത്തിൽ കയറി വേദിയും ഇരിപ്പിടങ്ങളുമെല്ലം വിലയിരുത്തി. അപ്പോഴേക്കും പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ഒറ്റവരിക്കവിതയും മൂളി ഓഡിറ്റോറിയത്തിലേക്ക്‌ കടന്നുവന്നു. അദ്ദേഹവും വേദിയും പരിസരവുമെല്ലം ഒന്ന്‌ ക്രോസ്‌ ചെക്ക്‌ ചെയ്തു. പിന്നെ മീറ്റിന്റെ സജീവ സംഘാടകരിലൊരാളായ കൊമ്പൻ മൂസയുടെ ആഗമനം. അപ്പോഴേക്കും പുറത്തുപോയ സലീം ഐക്കരപ്പടിയും എത്തി. ഒപ്പം ‘ജിദ്ദാ ബ്ലോഗേഴ്സ്‌-ഒരു കിളിവാതിൽ കാഴ്ച’ എന്ന പരിപാടിക്കുള്ള കുന്തോം കൊടചക്രോം കയ്യിലേന്തി സെക്രട്ടറി കൂടിയായ പ്രിൻസാദും വീഡിയോഗ്രാഫർ ജൈസലും സ്ഥലത്തെത്തി. പിന്നെ ബ്ലോഗർമാരായ ഷാജു വാണിയമ്പലം, ഗ്രൂപ്പിന്റെ പ്രോഗ്രാം കോ-ഓഡിനേറ്ററായ അഷ്‌റഫ്‌ ഉണ്ണീൻ, മീഡിയാ കൺവീനർ അൻവർ വടക്കാങ്ങര, വെസ്പ്രസിഡണ്ടും ഫേസ്ബുക്കിലെ താരവുമായ അബ്ദുള്ള സർദാർ, മറ്റൊരു വൈസ്‌ പ്രസിഡണ്ട്‌ റസാക്ക്‌ എടവനക്കാട്‌ തുടങ്ങിയ വമ്പൻമാരും എത്തി. അതിനു തൊട്ടുപിന്നാലെ നമ്മുടെ സൂപ്പർ ബ്ലോഗർ ബഷീർ വള്ളിക്കുന്നുമെത്തി.

ജിദ്ദാ ബ്ലോഗർമാരെ ആവേശ ഭരിതരാക്കി മദീനയിൽ നിന്നും ഒരൊന്നൊന്നര കാമറയുമായി കാർട്ടൂണിസ്റ്റും ബ്ലോഗറും മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ പ്രതിനിധികൂടിയായ നൗഷാദ്‌ അകമ്പാടവും, മുട്ടിനു താഴെ നീളമുള്ള ജൂബയണിഞ്ഞ്‌ പുഞ്ചിരിക്കുന്ന മുഖവുമായി നൗഷാദ്‌ കൂടരഞ്ഞിയുമെത്തി. അവരെ സ്വീകരിച്ച്‌ കഴിഞ്ഞപ്പോഴേക്കും യാമ്പുവിൽനിന്നുള്ള സംഘത്തിന്റെ വരവ്‌. ഒട്ടേറെ കഥകളുമായി ബ്ലോഗ്‌ രംഗത്ത്‌ നിറ സാന്നിദ്ധ്യമായ അക്ബറലി വാഴക്കാട്‌, കവിതകളിലൂടെ ബ്ലോഗിൽ ഒഴുകി നടക്കുന്ന എം.ടി മനാഫ്‌ എന്നിവരായിരുന്നു സംഘത്തിലെ പ്രമാണിമാർ. പിന്നെ ഒരൊഴുക്കായിരുന്നു. തെച്ചിക്കോടൻ ഷംസ്‌, എന്റെ നാട്ടുകാരൻ ഷാനവാസ്‌ ഇളയോടൻ, ഫോട്ടൊ ബ്ലോഗർ നൗഷാദ്‌, ഹംസ‌ നിലമ്പൂർ, സൈനുദ്ധീൻ പാലത്തിങ്ങൽ , സുല്ഫി (കൂട്ടം), മുജീബ് ചെങ്ങര, ബാവ രാമപുരം, ബഷീർ കല്ലോരത്ത്‌, അബ്ദുള്ള മുക്കണ്ണി, സലീം കൂട്ടായി, മുഹമ്മദ്‌ ലുലു, സാദത്ത്‌ വെളിയങ്കോട്‌, സാജിദ്‌ ഈരാറ്റുപേട്ട, മഹ്ബൂബ്‌ റഹ്‌മാൻ, മുഹമ്മദ്‌ മുസ്ഥഫ, ഓ.എ.ബി, നിജാസ്‌, അഷ്‌റഫ്‌ ആദം, ലാല ദുജ....... അങ്ങനെ ഓരോരുത്തരായി എത്തിത്തുടങ്ങി.

ജിദ്ദയിലെ വനിതാ ബ്ലോഗർമാരായ സാബിബാബ(സാബിറ സിദ്ധീഖ്‌), ഷഹനാസ് മുസ്ഥഫ, ബ്ലോഗറും തെച്ചിക്കോടൻ ഷംസിന്റെ പുത്രിയുമായ പത്തു വയസ്സുകാരി നൗറീനും മറ്റു ബ്ലോഗർമാരുടെ കുടുംബാങ്ങങ്ങളും മീറ്റിനെത്തി. ജോലി സംബന്ധമായി റിയാദിലായതു കാരണം വരാൻ കഴിയില്ലെന്ന്‌ അജിത്‌ നീർവിളാകൻ അറിയിച്ചിരുന്നു. പരസ്പരം കാണുക പോലും ചെയ്യാത്തവർ, ഓൺലൈനിലൂടെ മാത്രം പരിചയപ്പെട്ടവർ, വെത്യസ്ഥ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ളവർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ കഥ, കവിത, നർമ്മം, രാഷ്ട്രീയം, സാമൂഹികം, ആനുകാലികം, വര, ഫോട്ടോഗ്രാഫി തുടങ്ങുയ മേഖലകളിൽ ബ്ലോഗ് രംഗത്തുള്ളവർ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നവർ. പരസ്പ്പരം കണ്ടുമുട്ടിയപ്പോൾ അടക്കാനാവത്ത സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.

പിന്നെ അതിഥികളായ ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ, മലയാളം ന്യൂസ്‌ പത്രാധിപ സമിതിയംഗം സി.ഒ.ടി അസീസ്‌, മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവരും എത്തിച്ചേർന്നു. അങ്ങനെ ഒമ്പതരയോടുകൂടി മലയാള ബ്ലോഗ്‌ ചരിത്രത്തിലെ സുപ്രധാന ഏടായ ജിദ്ദാ മീറ്റിന്‌ സമാരംഭമായി.....


ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്റർ ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതമാശംസിക്കുന്നു


ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ മീറ്റ് ഉദ്ഘാടനം ചെയ്യുന്നു


ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ ജിദ്ദാ ചാപ്റ്റർ പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിന്‌ ചെയർമാൻ സമദ് കാരാടൻ മൊമന്റൊ നൽകി ആദരിക്കുന്നു


മൊമന്റൊ (മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചപ്റ്റർ)


സമദ് കാരടൻ മൊമന്റൊ നൽകി സംസാരിക്കുന്നു

Muhammed Kunhi Wandoor
Muhammed Kunhi Wandoor
ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ് ദാന പ്രസംഗം നടത്തുന്നു


മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി അസീസ് 'സമാന്തര മീഡിയ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.


മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ഡോ. ഇസ്മാഈൽ മരുതേരി ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


മീഡിയ ഫോറം സെക്രട്ടറി ജാഫറലി പാലക്കോട് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കൂട്ടം പ്രതിനിധി രാധാകൃഷ്ണപ്പിള്ള ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി നൗഷാദ് കൂടരഞ്ഞി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കവിയും ബ്ലോഗറുമായ എം.ടി മനാഫ് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്ന് ബ്ലോഗുകളുടെ പുതിയ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തുന്നു


സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിക്കുന്നു

ബ്ലോഗേഴ്സ് മീറ്റ് ഒറ്റ നോട്ടത്തിൽ

(9:30 PM)
സ്വാഗതം
ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതം ആശംസിച്ചു

ഉദ്ഘാടനം
ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ ഉദ്ഘാടനം ചൈതു. സമാന്തര മാധ്യമങ്ങളേയും സോഷ്യൽ നെറ്റുവർക്കുകളേയും അവഗണിച്ച്‌ പുതിയ സാഹചര്യത്തിൽ മുന്നോട്ടുപോകാനവില്ലെന്നും, അറബ് ലോകത്തെ പുതിയ സംഭവവികാസങ്ങൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും ദ്രുതഗതിയിലുള്ള കമ്മ്യൂണിക്കേഷൻ സാധ്യതയാണ്‌ വെളിപ്പെടുത്തുന്നതെന്നും,ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച്‌ കാണേണ്ടതില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷൻ
പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോഗർമാരുടെ കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഉത്തമ ഉദാഹരണമാണ്‌ ഈ മീറ്റിന്റെ വിജയമെന്നും, മറ്റു രംഗത്തുള്ളതുപോലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും ബ്ലോഗർമാർക്കിടയിലില്ലെന്നും അദ്ധേഹം പറഞ്ഞു.

സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിനെ ആദരിക്കൽ
ചെയർമാൻ സമദ്‌ കാരാടൻ ബ്ലോഗേഴ്സ്‌ ഗ്രൂപ്പിന്റെ മൊമന്റൊ ബഷീർ വള്ളിക്കുന്നിന്‌ നൽകി ആദരിച്ചു. ബ്ലോഗുകളിലൂടെ ഒട്ടേറെ പ്രതിഭകൾ കഴിവ് തെളിയിക്കുന്നുണ്ടെന്നും, ബഷീർ വള്ളിക്കുന്ന്‌ പുതുമയുള്ള എഴുത്തുകാരനാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ്‌ ദാന പ്രസംഗം നടത്തി.

മുഖ്യ പ്രഭാഷണം
‘സമാന്തര മീഡിയകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മലയാളം ന്യൂസ്‌ പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ്‌ മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ സമാന്തര മാധ്യമങ്ങളും സോഷ്യൽ നെറ്റുവർക്കുകളും വളരെ പ്രസക്തമാണെന്നും, മാധ്യമ പ്രവർത്തന രംഗത്ത്‌ മുമ്പത്തേതിനെ അപേക്ഷിച്ച്‌ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റങ്ങളെ ആരോഗ്യകരമായി ഉൾക്കൊള്ളുകയാണ്‌ വേണ്ടതെന്നും, സമാന്തര മീഡിയകളുടെ രംഗപ്രവേശനത്തോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ച്ച
ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന മൾട്ടിമീഡിയ സ്ലൈഡ് ഷോക്ക് സെക്രട്ടറി പ്രിൻസാദ് പാറായി നേതൃത്വം നൽകി

പ്രഭാഷണം
മലയാള ബ്ലോഗ്‌ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച്‌ ബഷീർ വള്ളിക്കുന്ന്‌ പ്രഭാഷണം നടത്തി. വാർത്താ വിനിമയ രംഗത്തും സാഹിത്യ രംഗത്തും ബ്ലോഗുകളുടേയും മറ്റു ഓൺലൈൻ മീഡിയകളുടേയും സംഭാവനകൾ വളരെ വലുതാണെന്നും, പുതിയ സാങ്കേതികതയും മാറ്റങ്ങളും ഉൾക്കൊള്ളാതെ ഇത്തരം സങ്കേതങ്ങളെ എതിർക്കുന്നവരോട്‌ സഹതാപമാണ്‌ തോന്നുന്നതെന്നും അദ്ധേഹം പറഞ്ഞു.

ആശംസ
മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി, നൗഷാദ്‌ കൂടരഞ്ഞി, ടി മനാഫ്‌, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇംത്യാസ് ഇറാഖിൽനിന്ന് ആശംസകൾ നേർന്ന് സന്ദേശമയച്ചു.

നന്ദി
സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിച്ചു

ഭക്ഷണം
മീറ്റിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
(12: 30)

കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമായ മുഹമ്മദ്‌ ഇംത്യാസ്‌ (ആചാര്യൻ)


റസാഖ് എടവനക്കാട്, നൗഷാദ് കൂടരഞ്ഞി, ഉസ്മാൻ ഇരിങ്ങാട്ടിരി, അക്ബറലി വാഴക്കാട്


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ പ്രിൻസാദ് പാറായി


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ അൻവർ വടക്കാങ്ങര

മീറ്റിന്റെ ആകർഷണീയത

മാധ്യമ സാഹിത്യ സാംസ്കാരിക രംഗത്തേ കുറിച്ചുള്ള കാലികമായ ചർച്ചകളും സംവാദംങ്ങളും മീറ്റിലുടനീളം ദൃശ്യമായിരുന്നു
മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം പുതിയ കാലഘട്ടത്തിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റ്വർക്കുകളുടേയും പ്രാധാന്യം വിലയിരുത്തി. ഇത് ബ്ലോഗർമാർക്ക് കൂടുതൽ ആവേശവും ഊർജ്ജവും നൽകുന്നതായിരുന്നു

മാധ്യമ പ്രതിനിധികളുടെ സാന്നിദ്ധ്യം മീറ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മാധ്യമം, മലയാളം ന്യൂസ്‌, മലയാളമനോരമ, സിറാജ്‌, ചന്ദ്രിക, ഏഷ്യാനെറ്റ്‌, കൈരളി, ജൈഹിന്ദ്‌ തുടങ്ങി അച്ചടി - ദൃശ്യ മാധ്യമ രംഗത്തെ പ്രതിനിധികളെല്ലാം മീറ്റിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.

മീറ്റ്‌ പ്രഖ്യാപനം മുതൽ അച്ചടി മാധ്യമങ്ങൾ വേണ്ടുന്ന പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തൾ നൽകിക്കൊണ്ടിരുന്നു. ബൂലോകം ഓൺലൈൻ തുടങ്ങിയ ഓൺലൈൻ മീഡിയകളും നല്ല പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തകൾ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്നു.ബൂലോകം ഓൺലൈനിന്റെ ജിക്കുവർഗീസ് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.


സദസ്സ് - ഒരു ദൃശ്യം


സദസ്സ് - മറ്റൊരു ദൃശ്യം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അബ്ദുള്ള സർദാർ ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് റസാഖ് എടവനക്കാട് സമദ് കാരാടനൊപ്പം


ഷാനവാസ് എളയോടൻ മക്കൾക്കൊപ്പം

Muhammed Kunhi Wandoor
Muhammed Kunhi Wanddor

ബ്ലോഗർ തെച്ചിക്കോടൻ ഷംസ്


നൗഷാദ് അകമ്പാടം ,ഹംസ നിലമ്പൂർ, ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ബ്ലോഗർ സാബിബാബയുടെ മകൾ മീറ്റിനെത്തിയപ്പോൾ


ജിദ്ദയിലെ പത്ത് വയസ്സുകാരി ബ്ലോഗർ നൗറീൻ (തെച്ചിക്കോടന്റെ പുത്രി)സെക്രട്ടറി സലീം ഐക്കരപ്പടി മക്കൾക്കൊപ്പം


കൊമ്പൻ മൂസ, ഒ.എ.ബി (സോപ്പ് ചീപ്പ്, കണ്ണാടി), നൗഷാദ് അകമ്പാടം


സംഘാടകരിലെ സജീവ സാന്നിദ്ധ്യമായ ഷാജു വാണിയമ്പലം


ചിത്രങ്ങളെല്ലാം കാമറയിൽ പകർത്തിയ ബ്ലോഗറും സംഘാടകനുമായ നൗഷാദ് കെ.വി


കൊമ്പൻ മൂസയുടെ നേതൃത്വത്തിൽ ബ്ലോഗേഴ്സിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നുമീറ്റിനൊടുവിൽ ഈറ്റ്


പ്രോഗ്രാം കോ-ഓഡിനേറ്റർ അഷ്‌റഫ് ഉണ്ണീൻ (മധ്യത്തിൽ) എം.ടി. മനാഫ് , കൊമ്പൻ മൂസ എന്നിവർക്കൊപ്പം


മാധ്യമം ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മലയാളം ന്യൂസ്‌ ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മീറ്റിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൗഷാദ് അകമ്പാടം. അദ്ദേഹം മീറ്റിനെ വിലയിരുത്തി വരച്ച കാർട്ടൂൺ (മലയാളിയുടെ ബ്ലോഗ്ഗ് മീറ്റും അറബികളുടെ 'ഇഷാദ ?' യും!)

കൃതജ്ഞത
ബ്ലോഗേഴ്സ് മീറ്റ് വൻ വിജയമാക്കിയത് ജിദ്ദയിലെ ബ്ലോഗർമാരാണ്‌. അവരോട് എങ്ങനേ നന്ദി പറയണമെന്നറിയില്ല. ഈ ആവേശം കെടാതെ സൂക്ഷിച്ച് സമൂഹ നൻമക്ക് വേണ്ടി എഴുതാനും പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ പറഞ്ഞു പോകണമെന്ന് അപേക്ഷിക്കുന്നു
Muhammed Kunhi Wandoor
muhammed kunhi wandoor
muhammed kunhi wandoor

64 comments:

 1. നന്നായി വിവരിച്ചു.
  ഭംഗിയായി നടന്നതില്‍ സന്തോഷം.
  ഈ കൂട്ടായ്മക്ക് ആശംസകളും

  ReplyDelete
 2. വളരെ വിശദമായ റിപ്പോര്‍ട്ട്‌. ഒന്നും വിട്ടു പോകാതെ നന്നായി എഴുതി. ഫോട്ടോകളും ഉഷാറായി. എന്റെ പ്രത്യേക അഭിനന്ദനം.

  ReplyDelete
 3. നന്നായി അവതരിപ്പിച്ചു....അഭിനന്ദനങള്‍...

  ReplyDelete
 4. വായിച്ച് കഴിഞ്ഞപ്പോൾ ഒരു മീറ്റിൽ പങ്കെടുത്ത അനുഭൂതി.
  കൊള്ളാം..നന്നായി വിവരിച്ചിരിക്കുന്നു..
  ആശംസകൾ

  ReplyDelete
 5. കുഞ്ഞി വളരെ നല്ല വിവരണം
  ഇത് ഒരുക്കിയ കുഞ്ഞിക്കും ചിത്രം എടുത്ത നമ്മുടെ ഫോട്ടോബ്ലോഗറും ഗ്രൂപിലെ അഗവുമായ നൗഷാദ് കെ.വിക്കും ഒരായിരം ആശംസകള്‍

  ReplyDelete
 6. നല്ല വിവരണം. ആശംസകള്‍ !

  ReplyDelete
 7. ചിത്രങ്ങളും വിശദമായ വിവരണങ്ങളും ചേര്‍ത്ത്‌ സുന്ദരമാക്കി മീറ്റ്‌.

  ReplyDelete
 8. നല്ല വിവരണം. ആശംസകള്‍ !

  ReplyDelete
 9. അഭിനന്ദനങ്ങള്‍ വാക്കുകള്‍ക്കധീതം

  ReplyDelete
 10. very nice pankedukkatheay pankaduthu naattil ninnu vanna oru kathu vazhicha pratheethi kurachu varsamaayi aa oru anubavam pravasi samoohathinnu nastamayi kondirikkukayanallo

  ReplyDelete
 11. ഹോ! വയറു നിറഞ്ഞു...
  ഇത്തിരി വൈകിയാലെന്താ..ലിങ്കും ഫോട്ടോസും എല്ലാം കൂടെ ചേര്‍ത്ത് ഒരു ഒന്നൊന്നര റിപ്പോറ്ട്ട് തന്നെ!
  കുഞ്ഞീ സമ്മതിച്ചു...
  അതിമനോഹരമായി ചെയ്തിരിക്കുന്നുവല്ലോ...
  നന്ദി..ഒരു പാട്..
  ഈ മീറ്റിനും വിശദമായ റിപ്പോര്‍ട്ടിനും!

  (എന്റെ പോസ്റ്റ് മദീനയില്‍ നിന്നും തിരിച്ചെത്തി ചൂടോടെ പോസ്റ്റിയതിനാല്‍ ചില ബ്ലോഗ്ഗേഴ്സിനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല...അവര്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു..
  ഇപ്പോള്‍ ചിലതു കൂടെ ചേര്‍ത്ത് ഞാന്‍ എന്റെ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്.)

  ReplyDelete
 12. ഞാനും എഴുതാന്‍ തീരുമാനിച്ചതാണ്, അപ്പോഴേക്കും കുഞ്ഞി വിശദമായി എഴുതി. ആശംസകള്‍!

  ReplyDelete
 13. വിവരണം അവസരോചിതമായി , പരിചയപെടാന്‍ കഴഞ്ഞില്ല ഞാനും വന്നിരുന്നു ,

  ReplyDelete
 14. കുഞ്ഞി, വളരെ നന്നായി വിശദമായി ഫോട്ടോ സഹിതം എഴുതി. പങ്കെടുത്തവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും, ജാതി ചോദിക്കുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും ഇതൊരു മുതല്‍ കൂട്ടാവും, സംശയമില്ല.

  ആശംസകള്‍...

  ReplyDelete
 15. വളരെ നല്ല വിവരണം. വളരെ വിശദമായി വിശേഷങ്ങള്‍ പങ്കു വെച്ചിരിക്കുന്നു.
  ഇത് വായിക്കുമ്പോള്‍ വ്യക്തമായും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. കൂട്ടായ്മകള്‍ നമ്മെ സമ്പന്നമാക്കുന്നു. ബന്ധുബലം വര്‍ദ്ധിക്കുന്നു. തുടര്‍ന്നും ബ്ലോഗുലകത്തിലെ അംഗങ്ങള്‍ ഒരു കുടുംബമായി വര്‍ത്തിക്കാന്‍ ഇതൊരു തുടക്കവും ഇന്ധനവുമാവട്ടെ....!!

  ReplyDelete
 16. ഈ സ്നേഹദീപം അണയാതിരിക്കട്ടെ...!

  ReplyDelete
 17. ബ്ലോഗേര്‍സ് മീറ്റും ബ്ലോഗേര്‍സും നല്ല ചിന്താഗതി കൈവരിച്ചാല്‍ മീറ്റും ഈറ്റും എഴുത്തും നന്നാകും. അവിടെ ജാതി മതം വേണ്ട ബ്ലോഗര്‍മാരെ മാത്രം കാണുക. മീറ്റില്‍ നന്മ നിറഞ്ഞ മീറ്റ് ജിദ്ധാ മീറ്റ് തന്നേ.. അതില്‍ കടന്നു കൂടിയ കുത്തന്‍ പുഴുക്കളോട് മറുപടിക്ക് നില്‍ക്കാതെ..ഇനിയും നമ്മുടെ ഒത്തു ചേരലുകളും എഴുത്തുകളും മുന്നോട്ട്.
  കുഞ്ഞിയുടെ പോസ്റ്റിനു അഭിനന്ദനങ്ങള്‍...

  ReplyDelete
 18. ഹൃദ്യമായ മീറ്റ്‌ വിവരണം.

  ReplyDelete
 19. ഈ ധന്യ മുഹൂര്‍തത്തെ എങ്ങിനെ പറയണം എന്നറിയില്ല ...അക്ഷര മുഖങ്ങള്‍ ഒതൊരുമിച്ചപ്പോള്‍ അവിസ്മരണീയ നിമിഷങ്ങള്‍ പിറന്നു ....നന്നായി തന്നെ വിവരിച്ചു ....ഇനിയും ഇതുപോലെയുള്ള കൂട്ടായ്മ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ ....നന്ദി ...അഭിനന്ദനങ്ങള്‍ ...

  ReplyDelete
 20. വിവരണം നന്നായി..ഇനിയും ഒരുപാട് മീറ്റുകള്‍ നടത്താന്‍ കഴിയട്ടെ....

  ReplyDelete
 21. പ്രിയപ്പെട്ട കുഞ്ഞി ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ രൂപീകരണം മുതല്‍ ഉള്ള കുഞ്ഞിയുടെ ഓരോ പ്രവര്‍ത്തനവും പ്രത്തേകം പ്രത്തേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ് തുടര്‍ന്നും ജിദ്ദ ചാപ്റ്റെരിന്റെ അമരക്കാരില്‍ ഒരാളായി താങ്കള്‍ നില നില്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

  ReplyDelete
 22. ഈ മീറ്റിലെ ഒരു അംഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ....

  ReplyDelete
 23. പേര് കടലാസു ആണെങ്കിലും കുഞ്ഞി ആളു പുലിയാണ്

  ReplyDelete
 24. ഓരോ അംഗത്തിന്റെയും ബ്ലോഗ്ഗിലേക്കു നേരിട്ട് പോകാനുള്ള സൗകര്യം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു Keep it up dear Kunhi

  ReplyDelete
 25. വിശദമായ വിവരണങ്ങളും ചിത്രങ്ങളും ലിങ്കുകളുമൊക്കെയായി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മീറ്റിന്റെ സന്തോഷം അനിര്‍വചനീയം തന്നെ.

  നന്ദി കുഞ്ഞി.

  ReplyDelete
 26. ഹോ എല്ലാ ബ്ലോഗര്‍മാറും സൌദിയിലാണോ....ഹി
  അഭിനന്ദനങ്ങള്‍ .....

  ReplyDelete
 27. വീണ്ടാമാതും ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുത്ത പ്രതീതി

  നന്ദി-

  ReplyDelete
 28. വളരെ വിശദമായ റിപ്പോര്‍ട്ട്‌. ഒന്നും വിട്ടു പോകാതെ നന്നായി എഴുതി. ഫോട്ടോകളും ഉഷാറായി. എന്റെ പ്രത്യേക അഭിനന്ദനം.

  ReplyDelete
 29. അസ്സല്‍ റിപ്പോര്‍ട്ട് !
  കാര്യങ്ങളൊക്കെ നന്നയിട്ടങ്ങു പറഞ്ഞു വെച്ചു !
  അനുമോദനങ്ങള്‍ ...

  ReplyDelete
 30. Dear Kunji, your write up about our meet is marvellous & highly professional. I salute your dedication and high spirit. Keep it up.

  ReplyDelete
 31. അഭിപ്രയം >>

  മീറ്റിനെ കുറിച്ച് എഴുതിയത് കൊള്ളാം
  അറിഞ്ഞിടത്തൊളം നല്ലൊരു മീറ്റ്. ബൂലോക മീറ്റ് വക്താക്കള്‍ക്ക് മാതൃകയാകാന്‍ ഉതകുന്ന നടത്തിപ്പ് മേന്മ.
  ഒതുക്കമുള്ള സന്തോഷ മീറ്റ്.
  ബൂലോകത്തിന് നല്ലൊരു മീറ്റ് സമ്മാനിച്ച സങ്കാടകര്‍ക്ക് അഭിവാദ്യങ്ങള്‍.
  ചെങ്കോലും കീരിടവും ഇല്ലാതെ മീറ്റാമെന്ന് തെളിയിച്ച നടത്തിപ്പുകാര്‍ക്കെന്റെ സല്യൂട്ട്.


  നിര്‍ദ്ദേശം>>

  ബ്ലോഗിലൂടെ തക്കതായ പ്രചാരണം മീറ്റിന് കിട്ടിയില്ലാ എന്ന് മനസ്സിലാകുന്നു.
  ഫേസ് ബുക്കിലൂടെ ബ്ലോഗിലേക്ക് എത്തിപ്പെടാന്‍ എനിക്ക് മനസ്സില്ലാ എന്ന എന്റെ തിയറി പോലെ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാവാം മിക്കവരും മീറ്റിനെ പറ്റി അറിയാതെ പോയത്.
  ഇനി വരുന്ന പരിപാടികള്‍ക്കെങ്കിലും ചര്‍ച്ചകല്‍ ബ്ലോഗില്ലൂടെ തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുക.

  സപ്പോര്‍ട്ടിനായി മറ്റുള്ള വഴികളും തേടാവുന്നതാണ്. എന്നിരുന്നാലും ബ്ലോഗ് മീറ്റിനെ പറ്റി ബ്ലോഗില്ലൂടെ തന്നെ ചര്‍ച്ചുന്നതിനെ നല്ലതായി കാണുന്നു

  ReplyDelete
 32. ജിദ്ദാ ബ്ലോഗ് മീറ്റിന്റെ മറ്റു പോസ്റ്റുകള്‍ കണ്ടു വരുന്ന വഴിയാ...
  വളരെ വിശദമായി, മനോഹരമായി തന്നെ അവതരിപ്പിച്ചു...
  ശരിക്കും മീറ്റില്‍ പങ്കെടുത്ത പോലെ തോന്നി...

  ReplyDelete
 33. നല്ല വിവരണം

  ReplyDelete
 34. കഴുത്തില്‍ ഐഡി കാര്‍ഡ്....വിഭവസമൃദ്ധമായ ഈറ്റ്....
  നിങ്ങള്‍ ജിദ്ദ ബ്ലോഗേഴ്സ് കൊള്ളാലോ!!!

  ReplyDelete
 35. ഞാനും ഒരു യാൻബു ബ്ലോഗർ ആണ് കെട്ടൊ അറിഞ്ഞില്ല ഇങ്ങിനൊരു ബ്ലോഗ് മീറ്റിനെ കുറിച്ച് ..അറിഞ്ഞിരുന്നെങ്കിൽ വന്നിരുന്നേനെ എന്തായാലും ആശംസകൾ

  ReplyDelete
 36. എനിക്കും വരാമായിരുന്നു!!!
  അടുത്ത തവണ നോക്കാം

  ReplyDelete
 37. വളരെ വിശദമായി നന്നായി പറഞ്ഞ് മറ്റു ബ്ലോഗുകളിൽ പോയപ്പോൽ പലരുടേയും കമന്റുകളിൽ നിന്നും ചില തെറ്റിദ്ധാരണകൾ തോന്നിയിരുന്നു. അഭിപ്രായം പറഞ്ഞവർക്ക് വ്യക്തമായ മറുപടികൊടുക്കാൻ സാധിച്ചില്ല എന്നതും അതിനൊരു കാരണമാകാം.. ജമാ‍ാത്തു കാരെയും മറ്റും പറഞ്ഞു കൊണ്ടുള്ള കമന്റു കണ്ടപ്പോൾ അതിനെ വ്യക്ത്മായി മറുപടി കൊടുക്കാത്തതിൽ.. വിഷമം തോന്നി.. ഇവിടെ വന്നപ്പോൾ എല്ലാം ക്ലിയറായി.. ആശംസകൾ..

  ReplyDelete
 38. കൊള്ളാലോ കോയാ..
  ഹായ് കൂയ് പൂയ്!

  ReplyDelete
 39. അപ്പോ എന്നാ അടുത്ത മീറ്റ്?

  ReplyDelete
 40. ജിദ്ദ ബ്ലോഗ്‌ മീറ്റ് ഒരു സുന്ദര സായാഹ്നമായിരുന്നു. സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കുളിര്‍ക്കാറ്റു വീശിയ ഒരു അറേബ്യന്‍ നൈറ്റ്. പൊട്ടിച്ചിരിപ്പിച്ച സുന്ദര പ്രഭാഷണങ്ങളുടെ വെടിക്കെട്ടുകള്‍ കൊണ്ട് മുഘരിതമായ ഉത്സവ രാവ്. ഔപചാരികതകളുടെ മൂട് പടങ്ങലില്ലാതെ സൗഹൃദം പങ്കു വെച്ച, ബ്ലോഗുകളിലൂടെ അടുത്തറിഞ്ഞവരെ നേരിട്ട് കണ്ടറിഞ്ഞ അപൂര്‍വ സുന്ദര നിമിഷങ്ങള്‍. ഇനിയും ഇനിയും ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍

  ബ്ലോഗ്‌ മീറ്റിന്റെ ഈ നേര്‍ക്കാഴ്ച ഒട്ടും ഭംഗി കുറയ്ക്കാതെ മുഹമ്മദ്‌ കുഞ്ഞി ഇവിടെ പുനരവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 41. വളരെയേറെ ആഗ്രഹം ഉണ്ടായിട്ടും പല കാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. എങ്കിലും ഞാന്‍ എത്തിയതായി ഉള്‍പ്പെടുത്തിയതില്‍ (സാജിദ് ഈരാറ്റുപേട്ട)പരാതിയൊന്നുമില്ല കേട്ടോ.

  ReplyDelete
 42. @സാജിദ് താങ്കളുടെ കോളത്തിൽ മാറി ‘ടിക്ക്’ ചൈതതാണ്‌ താങ്കളുടെ പേർ` ഇതിൽ വരാൻ കാരണം..
  മാത്രവുമല്ല, വന്നവരിൽ തന്നെ കുറച്ച് ആളുകളുടെ
  പേരുകളെ ഇതിലൊള്ളൂ..
  ഓർമ്മിപ്പിച്ചതിന്‌ നന്ദി.

  ReplyDelete
 43. Jeddayil vannu meetil pankedutha pratheethi..........nannaayi varum .........aashamsakal.

  ReplyDelete
 44. ഹോ... വളരെ നന്നായിട്ടുണ്ട്.. അവതരണം... ശരിക്കും മീറ്റില്‍ പങ്ക്കൊണ്ട ഒരു സന്തോഷം തോനുന്നു... വളരെ നന്ദി..

  ReplyDelete
 45. കുഞ്ഞി, ഒരു തിരുത്ത്. “റസാക്ക് നിലമ്പൂര്‍” അല്ല “ഹംസ നിലമ്പൂര്‍” ആണ്. ഫോട്ടോയിലും വിവരണത്തിലും മാറ്റുമല്ലോ...നന്ദി!

  ReplyDelete
 46. Arreeeyyyyy waaahhhhh..... Kalakki kettaaaa.... Nummakk peruth ishtayeeeeee...... Aduthadhelu nummalem cherkkuwairikkum alleyyyy.... :P~ Kekekekekekekekekeke......

  ReplyDelete
 47. മീറ്റും വിവരണവും വളരെ നന്നായിട്ടുണ്ട്.
  ആശംസകൾ...

  ReplyDelete
 48. വിവാദ പരാമര്‍ശങ്ങളുമായി എന്റെ പോസ്റ്റിലെ കമന്റ് കോളത്തില്‍
  ആറാട്ട് നടത്താന്‍ വന്ന അനോണീ ചേട്ടേഴ്സിനും അതങ്ങനെ തന്നെയെന്ന്
  തെറ്റിദ്ധരിച്ച ബ്ലോഗ് സുഹൃത്തുക്കള്‍ക്കും കുഞ്ഞീ താങ്കള്‍ വിശദമായി എഴുതിയ മറുകുറി
  ഇഷ്ടപ്പെട്ടു കെട്ടോ..

  ഞാനത് അവരെ അറിയിക്കുന്നുണ്ട്....

  നന്ദി..!

  ReplyDelete
 49. ഇനിയുമിനിയും ഇങ്ങനെ കൂടുവാന്‍ ശ്രമിക്കുക. ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 50. മൂന്നാമത്തെ മീറ്റ് പോസ്റ്റും വായിച്ചു. നന്നായിട്ടുണ്ട്

  ReplyDelete
 51. പലരുടെ പോസ്റ്റും ഈ മീറ്റിനെക്കുറിച്ച് വായിച്ചു.
  ഒരു സംഭവം തന്നെയായിരുന്നു അല്ലെ.
  ഹൃദ്യമായി തോന്നുന്നു.

  ReplyDelete
 52. Arrange a program is not an easy task...you did it in fine way...congrats!

  ReplyDelete
 53. ബ്ലോഗ്ഗേര്‍സ് മീറ്റ് ചരിത്ര സംഭവമായെന്നറിഞ്ഞതില്‍ സന്തോഷം..
  ഇതു പോലുള്ള മീറ്റുകള്‍ ബ്ലോഗ്ഗര്‍മാരെ കൂടുതല്‍
  ഉയരങ്ങളിലെത്തിക്കെട്ടെയെന്നാശംസിക്കുന്നു..വിവരണങ്ങള്‍ക്ക് നന്ദി

  ReplyDelete
 54. നമുക്കിനിയും കൂടാം..പിന്നീടൊരിക്കൽ.. എല്ലാ കുറവുകളും നികത്തി..

  സസ്നേഹം
  നരിക്കുന്നൻ

  ReplyDelete
 55. അഭിനന്ദനങ്ങള്‍.......!!
  ഇതൊക്കെയാണ് ഐക്യത്തെ സൂചിപ്പിക്കുന്നത്.
  അക്ഷരങ്ങളിലൂടെ അടുത്ത്..
  കൂട്ടായ്മയിലൂടെ ഒന്നുചേര്‍ന്നവര്‍ ‍.....!!
  ഈ അക്ഷരമഴ*യും...കൂട്ടായ്മയും എന്നും തോരാതിരിക്കട്ടേ...!

  ReplyDelete
 56. നല്ല മീറ്റ്; നല്ല പോസ്റ്റ്!

  ലോകമെമ്പാടുമുള്ള ബ്ലോഗർമാർ സംഗമിക്കട്ടെ, സൌഹൃദം പങ്കിടട്ടെ!

  നമുക്ക് മലയാണ്മയുടെ മധുരം പങ്കിടാം,പ്രചരിപ്പിക്കാം!

  ആശംസകൾ!

  ReplyDelete
 57. താങ്കള്‍ കുറെ ബുദ്ധിമുട്ടിക്കാനുമല്ലോ ഇത്രയും വിശദമാക്കാന്‍ !

  എന്നെയും എന്റെ ബ്ലോഗ്‌ ലിങ്കും ഇവിടെ എനിക്ക് കാണാന്‍ കഴിഞ്ഞതില്‍ നന്ദിയേറെ...
  ഇനിയുള്ള മീറ്റ്‌ ബ്ലോഗര്‍മാരാവട്ടെ (ഫെസ്ബുക്കിലുള്ളവര്‍ക്ക് മാത്രമല്ല)

  ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...