Sunday, February 20, 2011

ബ്ലോഗുകാലത്തെ ഭാഷയും വർത്തമാനവും


മാന്തര മീഡിയകൾ ഇന്ന്‌ ഏറെ ചർച്ചചെയ്യപ്പെടുന്നു. സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകൾ(blog) വരും നാളുകളിൽ വാർത്താ വിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. സർവ്വത്ര സ്വതന്ത്രവും എല്ലാവർക്കും പ്രാപ്യവുമായ ഒരു പൊതു മാധ്യമം എന്നനിലയിൽ ബ്ലോഗുകൾ അംഗീകരിക്കപ്പെടുമെന്നതിൽ സംശയമില്ല. അക്ഷരങ്ങൾക്കും വാക്കുകൾക്കും കർശനമായ നിയന്ത്രണവും കീഴ്‌വഴക്കങ്ങളുമുള്ള പുതിയ കാലത്തെ സാമ്പ്രദായിക മാധ്യമങ്ങൾക്ക്‌, വാർത്തകളോടും വിവരങ്ങൾ നല്കുന്നതിനോടും പലപ്പോഴും നീതി പുലർത്താൻ കഴിയാതെ വരുന്നു. മാധ്യമങ്ങളുടെ ഫാക്ടറികളിൽ ഉടച്ചുവാർത്ത നിർമ്മിതികളായാണ്‌ പലപ്പോഴും വാർത്തകളായി പുറത്ത്‌ വരുന്നത്‌. തികഞ്ഞ പക്ഷപാദവും, മാധ്യമ ധർമ്മം കാറ്റിൽ പറത്തി മറ്റുചിലതിനോടെല്ലാം കൂറും പ്രതിബദ്ധതയും പുലർത്തുന്ന മുഖ്യധാര മാധ്യമങ്ങളോട്‌ അമർഷമുള്ള പുതിയ തലമുറ, വിജ്ഞാനത്തിനും ആശയ വിനിമയത്തിനും സൊഷ്യൽ നെറ്റുവർക്കുകളേയും ബ്ലോഗുകളേയും ആശ്രയിക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല. ആഗോള തലത്തിൽ ഈ അടുത്തകാലത്ത്‌ രൂപപ്പെട്ട
രാഷ്ട്രീയ സാഹചര്യങ്ങളുടേയെല്ലം പ്രചോദനം ബ്ലോഗുകളും മറ്റു സോഷ്യൽ നെറ്റുവർക്കുകളുമാണെന്ന്‌ നാം ഇതിനകം മനസ്സിലാക്കി.

ബ്ലോഗ്‌ രംഗത്ത്‌ ഇടക്കാലത്ത്‌ ചെറിയ മാന്ദ്യം അനുഭവപ്പെട്ടെങ്കിലും മലയാള ബ്ലോഗ്‌ രംഗത്തെ ഇതു കാര്യമായി ബാധിച്ചില്ല എന്നുവേണം കരുതാൻ. ഇന്റെർനെറ്റിന്റേയും മറ്റു സാങ്കേതിക സംവിധാനങ്ങളുടേയും പരിമിതമായ സൗകര്യം കാരണം വായനക്കാർ കുറഞ്ഞതാണ്‌ തുടക്കത്തിൽ ബ്ലോഗുകൾക്ക്‌ ചെറിയ തോതിലെങ്കിലും മാന്ദ്യമനുഭപ്പെട്ടത്‌. ഇന്ന്‌ കാര്യങ്ങൾ ഏറെ മാറി. സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും എല്ലാവർക്കും കയ്യെത്തുന്ന ദൂരത്തായി. ഓൺലൈൻ വായനക്കാരുടെ എണ്ണത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഒപ്പം ബ്ലോഗ്‌ രംഗത്തേക്ക്‌ എഴുത്തുകാരുടേയും വായനക്കാരുടേയും ഒഴുക്കും വർദ്ധിച്ചു. ഇനിയും ഒട്ടേറെ സാധ്യതകൾ കാത്തിരിക്കുന്നു. ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടാണ്‌ മാധ്യമരാജാവ്‌ റൂപർട്ട്‌ മർഡോക്ക്‌ അദ്യത്തെ ടേബ്ലറ്റ്‌ പത്രമായ ‘ദി ഡയലി’ പുറത്തിറക്കിയത്‌. അച്ചടി മഷി പുരളാതെ ഐപാഡുകളിലും മറ്റും വായിക്കാവുന്ന രീതിയിലണ്‌ ഈ ഓൺലൈൻ പത്രം രൂപകല്പ്പന ചൈതിരിക്കുന്നത്‌.

ബ്ലോഗും ഭാഷയും
മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു പുതു ജീവൻ നൽകാൻ ബ്ലോഗ്‌ രംഗത്തിന്റെ വികാസം ഉപകരിക്കുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ ചിലർ കാണിക്കുന്ന ആശങ്ക, അക്കാര്യത്തിൽ അവരുടെ അജ്ഞതയായി മാത്രം കണ്ടാൽ മതി. മീഡിയകളാണ്‌ എക്കാലവും കലയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതെന്ന കാര്യത്തിൽ തർക്കമേതുമില്ല. സാങ്കേതികതയുടെ വികാസത്തിനനുസൃതമായി മറ്റെന്തിനെപോലെ മീഡിയയും മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്ഥിതിയാണ്‌ ഉണ്ടാവേണ്ടത്‌. ഇതിന്‌ മുമ്പും നാം മാറ്റങ്ങളെ ഉൾക്കോണ്ടിട്ടുണ്ട്‌. താളിയോലകളിൽ ‘എഴുത്ത്‌ കോല്‌’ ഉപയോഗിച്ച്‌ ആലേഖനം ചെയ്യുന്ന സമ്പ്രദായത്തിൽ നിന്ന്‌ അച്ചടിയിലേക്കും തുടർന്ന്‌ ഓഫ്സെറ്റിലേക്കും, ഇതിന്റെ തന്നെ ഉത്തരാധുനിക സങ്കേതങ്ങളിലേക്കും നാം കൂടുമാറി. ഇനിയും പുതിയ പുതിയ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കും. അതിനോടെല്ലാം ആരോഗ്യപരമായി ഇണങ്ങിച്ചേർന്നെ മതിയാകൂ. തങ്ങളുടെ കൈകൾക്ക്‌ വഴങ്ങാത്തതെന്തും പാഴ്‌വേലയാണെന്ന ചിന്താഗതി ബാലിശമാണ്‌. സാങ്കേതികതയുടെ ഗുണങ്ങൾ മാനവ പുരോഗതിക്കായി ഉപയോഗിക്കുക എന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. നിലവാരമില്ലാത്ത സൃഷ്ടികളാണ്‌ ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നതെന്ന്‌ വിളിച്ച്‌ കൂവുന്നവർ അഗ്രിഗേറ്ററിൽ വന്ന്‌ നിലവാരമുള്ള ബ്ലോഗുകൾ വായിക്കാനുള്ള സന്മനസ്സ്‌ കാണിക്കണം. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ‘സാഹിത്യമായി’ അച്ചടിച്ചു വരുന്ന ചിലത്‌ (മുഴുവനുമല്ല) ബ്ലോഗിൽ വരുന്ന സൃഷ്ടിയുടെ ഏഴകലത്തുകൂടി കടന്നു പോകാത്തവയാണ്‌.

അല്പ്പം ചരിത്രം (Malayalam Blog History)
ഇന്റർനെറ്റ്‌ വ്യാപകമായതോടെ ഓൺലൈൻ വിപ്ലവത്തിൽ മലയാളികളുടെ സജീവ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. തുടർന്ന്‌ ബ്ലോഗുകൾ നിലവിൽ വന്നപ്പോഴും മലയാളികൾ തങ്ങളുടെ വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചു. മാതൃഭാഷയിൽ ബ്ലോഗെഴുതാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു. 2003 ൽ തന്നെ മംഗ്ലീഷ്‌ രൂപത്തിലും പ്രത്യേക മലയാളം ഫോണ്ടുകളുപയോഗിച്ചും തയ്യാറാക്കിയ ബ്ലോഗുകളുണ്ടായിരുന്നു. 2004 ആയപ്പോഴേക്കും മലയാളം യൂണീകോടിനു (Malayalam Unicode)വേണ്ടിയുള്ള പ്രയത്നങ്ങൾ സജീവമായി. 2004ൽ തന്നെ യൂണീകോട്‌ വികസിപ്പിക്കാനായി. ഇത്‌ സൈബർ രംഗത്ത്‌ മലയാളികളുടെ വിപ്ലവകരമായ ഒരു കാൽവെപ്പായിരുന്നു. 2003 ഏപ്രിലിൽ പോള്‌ എന്ന ബ്ലോഗർ, തന്റെ ബ്ലോഗിൽ മലയാളം എഴുതാൻ തുടങ്ങി. വിശ്വം എന്നബ്ലോഗർ 2003 മെയ്‌ മാസത്തിലും മലയാളത്തിലെഴുതിത്തുടങ്ങി.(ഈ ബ്ലോഗുകളൊന്നും ഇപ്പോൾ നിലവിലില്ല.) 2003 ഏപ്രിലിൽ ഇംഗ്ലീഷിൽ ബ്ലോഗ്‌ എഴുതിത്തുടങ്ങിയ സിബു, സെപ്റ്റമ്പർ ആയപ്പോഴേക്കും മലയാളത്തിൽ എഴുതാൻ തുടങ്ങി. 2004 ജനുവരിയിൽ ആദ്യ വനിത മലയാളം ബ്ലോഗറായ രേഷ്മയുടെ ‘മൈലാഞ്ചി’യിൽ മലയാളം പ്രത്യക്ഷപ്പെട്ടു. 2004 ഓഗസ്റ്റിലാണ്‌ മലയാളം യുണീകോട്‌ ആദ്യമായി ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടതെന്ന്‌ കരുതുന്നു. നിഷാദ്‌ ഹുസൈൻ കൈപ്പള്ളിയാണ്‌ മലയാളം യൂണീകോട്‌ ഉപയോഗിച്ച്‌ അദ്യമായി പോസ്റ്റു ചൈതത്‌. തുടർന്ന്‌ സെപ്റ്റമ്പറിൽ കെവിന്‌ എന്ന ബ്ലോഗറും യൂണീകോടിൽ പോസ്റ്റ്‌ ചൈതു. ഈ കാലയളവിൽ ഏഴോളം ബ്ലോഗുകൾ മലയാളത്തിൽ സ്ഥിരമായി ഉണ്ടായിരുന്നു. (കടപ്പാട്‌ : വിശ്വപ്രഭ)

മലയാളം യൂണീകോട്‌ നിലവിൽ വന്നത്‌ മുതൽ ബ്ലോഗ്‌ രംഗത്തേക്ക്‌ കുറച്ചാളുകൾ കടന്നു വന്നെങ്കിലും മലയാളം യൂണീകോടിൽ അക്ഷരക്കൂട്ടുകൾ ഒരുക്കുന്നതിലുള്ള പ്രയാസവും, ഇന്റെർനെറ്റ്‌ സൗകര്യങ്ങളുടെ ദൗർലഭ്യവുമായിരിക്കാം കൂടുതൽ മലയാളികൾ ആ ഘട്ടത്തിൽ ബ്ലോഗിലേക്ക്‌ എത്തിപ്പെട്ടില്ല എന്നുവേണം കരുതാൻ. പിന്നീട്‌ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ സർവ്വ സാധാരണമായതോടെ അദ്ധ്യാപകരും മറ്റു ഉദ്ധ്യോഗസ്ഥരുമടങ്ങുന്ന നല്ലൊരു ശതമാനം ആളുകൾ കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുകയും ഇന്റർനെറ്റിലൂടെ അറിവിന്റെ വാതായനങ്ങൾ തുറക്കുകയും ചൈതു. ആരംഭ ഘട്ടത്തിൽ മലയാള വായനക്ക്‌ ഊർജ്ജിതമായ തിരച്ചിൽ തന്നെ നടത്തേണ്ടിയിരുന്നു. അത്രക്ക്‌ അപൂർവ്വമായിരുന്നു മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ. ഇനി ഉണ്ടെങ്കിൽ തന്നെ അവയത്രയും വായിക്കണമെങ്കിൽ പ്രത്യേക ഫോണ്ടുകൾ ഡൗൺലോട്‌ ചെയ്യേണ്ടിയിരുന്നു. അത്രയും സാങ്കേതികത അക്കാലത്ത്‌ വ്യാപകമായിരുന്നില്ല. യൂണീകോട്‌ നിലവിൽ വന്നപ്പോഴും എറെക്കുറെ മലയാള പ്രസിദ്ധീകരണങ്ങൾ ആസ്ക്കീ (ASCII)ഫോണ്ടുകളിൽ തന്നെ തുടരുകയായിരുന്നു. പിന്നീട്‌ യൂണീകോഡ്‌ ഉപയോഗിച്ച്‌ തയ്യാറാക്കിയ ബ്ലോഗുകളിലേക്ക്‌ വായനക്കരെത്തുകയും കമന്റുകളിലൂടെ ബ്ലോഗർമാരുമായി സംവദിക്കാൻ അവസരമുണ്ടാകുകയും ചൈതു. കമന്റെഴുത്തിലൂടെ യൂണീകോട്‌ ലിപിയിൽ ടൈപ്‌ ചെയ്യാൻ പഠിച്ചവർ പിന്നീട്‌ ബ്ലോഗ്‌ രംഗത്തേക്ക്‌ കടന്നുവന്നു. ഇന്ന്‌ ഏകദേശം 5000ന്‌ മുകളിൽ മലയാളികൾ ബ്ലോഗ്‌ രംഗത്തുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇനിയും മുന്നോട്ട്‌
ഇന്ന്‌ ബ്ലോഗുകൾക്കും മറ്റ്‌ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും ഒട്ടേറെ വായനക്കാരുണ്ട്‌. ദിവസവും ഓരൊ ബ്ലോഗിലും കയറിയിറങ്ങുന്നവരുടേയും കമന്റെഴുതുന്നവരുടേയും എണ്ണം വളരെ കൂടുതലാണ്‌. നല്ല ഉള്ളടക്കമുള്ള ബ്ലോഗുകൾക്ക്‌ വായനക്കാരുമുണ്ട്‌. ബ്ലോഗുകളെ കൂടുതൽ വായനക്കാരിലേക്ക്‌ എത്തിക്കുക എന്ന മഹത്തായ പ്രവർത്തനമാണ്‌ ഇനി നടക്കേണ്ടത്‌. ഒപ്പം ബ്ലോഗുകളുടെ നിലവാരവും കാര്യക്ഷമതയും ഉയർത്താനുള്ള ശ്രമങ്ങളുമുണ്ടാകണം. എഡിറ്റോറിയൽ ബോർഡൊ പ്രൂഫ്‌ റീഡിങ്ങൊ ഇല്ലെന്ന പരിമിതി, സ്വന്തമായിതന്നെ ഈ ദൗത്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്ന പരുവത്തിലേക്ക്‌ നമ്മെ എത്തിക്കാൻ പര്യാപ്തമായിരിക്കണം. വായന ഓൺലൈനിൽ മാത്രം പരിമിതപ്പെടുത്താതെ പുറം വായനയും പതിവക്കാൻ ശ്രമിച്ചാൽ എഴുത്തിൽ ഒരുപാട്‌ മുന്നേറാൻ സാധിക്കും. ഭാഷാ നിയമങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ ഭാഷക്കും പുതു ജീവൻ ലഭിക്കും. വായനക്കാരെ ഉണ്ടാക്കാൻ ബ്ലോഗെഴുതുക എന്നതിൽ നിന്ന്‌ എഴുത്തിനെ സാമൂഹ്യ ബാധ്യതയായി കാണണം. ഇന്ന്‌ ബ്ലോഗർമാർക്കിടയിലും മറ്റു ഓൺലൈൻ എഴുത്തുകാർക്കിടയിലും സൗഹൃദവും കൂട്ടായ്മകളും ഉണ്ടാകുന്നത്‌ ഒരു നല്ല തുടക്കമാണ്‌. നടന്നതും നടക്കാനിരിക്കുന്നതുമായ ബ്ലോഗേഴ്സ്‌ മീറ്റുകൾ ശ്രദ്ധേയമാകുന്നത്‌ ഇതുകോണ്ടാണ്‌. കൊച്ചിയിലും ഖത്തറിലും ഈ അടുത്ത കാലത്ത്‌ മീറ്റുകൾ നടന്നു. ജിദ്ദയിൽ വിപുലമായിതന്നെ മീറ്റ്‌ നടത്താനൊരുങ്ങുന്നു. ഭാഷാപിതാവിന്റെ നാട്ടിൽ (തിരൂർ) ഏപ്രിൽ 17 ന്‌ മീറ്റ്‌ നടത്താൻ മാസങ്ങൾക്ക്‌ മുമ്പ്‌ തന്നെ തീരുമാനിച്ചു. തിരൂർ മീറ്റിനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന മാഗസിൻ മലയാള ബ്ലോഗ്‌ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഇതിനെല്ലാം പുറമെ ഫേസ്ബുക്ക്‌ പോലുള്ള സൊഷ്യൽ നെറ്റുവർക്കുകളിൽ ബ്ലോഗർമാർക്ക്‌ പ്രത്യേക കൂട്ടായ്മകളുണ്ട്‌. സാങ്കേതികവും ഭാഷാപരവുമായ വിവരങ്ങൾ കൈമാറുന്നതിന്‌ ഇത്തരം കൂട്ടായ്മകളിൽ സംവിധാനങ്ങളുണ്ടാകുന്നത്‌ അഭിനന്ദനാർഹമാണ്‌. ഇത്തരത്തിൽ ശ്രദ്ധേയമായ ഭാഷാ കളരിയാണ്‌ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പിൽ നടക്കുന്ന ‘അക്ഷരാശ്രമം’. വെത്യസ്ഥമായ പദങ്ങളും, പഴയതും പുതിയതുമായ പ്രയോഗങ്ങളും എല്ലാം അവിടെ ചർച്ച ചെയ്യപ്പെടുന്നു. ഇത്തരം കൂട്ടായ്മകളിൽ വാചകക്കസർത്തിൽ മാത്രം കാര്യങ്ങൾ ഒതുക്കാതെ സൗഹാർദ്ദപരമായ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടതുണ്ട്‌. എന്നാൽ സ്വതന്ത്രമായ നിരീക്ഷണത്തേയും എഴുത്തിനേയും ബാധിക്കുന്ന തരത്തിൽ കൂട്ടായ്മയിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായിക്കൂട. എഴുത്തിലും വിശകലനങ്ങളിലും പരമാവധി നിഷ്‌പക്ഷത പുലർത്താൻ ബ്ലോഗെഴുത്തുകാർ ശ്രദ്ധിക്കണം. ഈ രംഗത്തെ മറ്റൊരു പ്രധാന കാൽവെപ്പാണ്‌ ബ്ലോഗ്‌ അഗ്രിഗേറ്ററുകൾ. (ഉദാ: [1] [2]) അഗ്രിഗേറ്ററുകൾ വായനക്കാരെ ബ്ലോഗുകളിലെത്തിക്കുന്നതിന്‌ വളരെയധികം സഹയകമാണ്‌. മലയാളം ബ്ലോഗർമാർക്ക്‌ ബൂലോകം ഓൺലൈൻ ഏർപ്പെടുത്തിയ ‘സൂപ്പർ ബ്ലോഗർ അവാർഡ്‌ ’ ഈ രംഗത്ത്‌ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കൂട്ടായ പരിശ്രമങ്ങളുണ്ടായാൽ ഇനിയും ഒരുപാട്‌ മുന്നേറാൻ കഴിയും. ഇതിന്‌ കഴിവും കാര്യബോധമുള്ളവരുടെ പക്വമായ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്‌.
muhammed kunhi wandoor
muhammed kunhi wandoor

44 comments:

  1. നല്ല അറിവുകള്‍

    >>> മലയാളം ബ്ലോഗർമാർക്ക്‌ ബൂലോകം ഓൺലൈൻ ഏർപ്പെടുത്തിയ ‘സൂപ്പർ ബ്ലോഗർ അവാർഡ്‌ ’ <<<
    മലയാളം ബ്ലോഗര്‍മര്‍ക്കിടയിലെ തിരഞ്ഞെടുപ്പാണെന്ന് ആരാ പറഞ്ഞെ ??
    നടത്തിപ്പുകാര്‍ വരെ പറയുന്നു ബൂലോകം ഓണ്‍ലൈന്‍ എന്ന ഗ്രൂപ്പ് ബ്ലോഗില്‍ എഴുതുന്നവര്‍ക്കീടയില്‍ (ഏകദേഷം 25 പേര്‍ക്കിടയില്‍) നിന്ന് തിരഞ്ഞെടുത്തു എന്നല്ലേ.

    മലയാളം ബ്ലോഗെന്നാല്‍ ഈ 25 ഒപേരോളം മത്രമൊള്ളൂ എന്ന് വരുത്തിത്തീര്‍ക്കാനുള്ള വരികള്‍.
    മലയാളം ബ്ലോഗിനെ അറിയാന്‍ ചിന്ത അഗ്രികേറ്റേര്‍ വഴി ഒന്ന് പരതൂ സാഹബ്

    ReplyDelete
  2. അറിവുകൾ
    നല്ല അറിവുകൾ.

    ReplyDelete
  3. ആനുകാലിക സംഭവങ്ങളും സൂചിപ്പിക്കുന്നത് ബ്ലോഗ്‌ പോലുള്ള നെറ്റ് വര്‍ക്കിംഗ് സമ്പ്രദായത്തിന്റെ ananthamaaya saadhyathakal anallo..nannaayi ezhuthi.

    ReplyDelete
  4. നല്ല പോസ്റ്റ്‌....

    ReplyDelete
  5. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ‘സാഹിത്യമായി’ അച്ചടിച്ചു വരുന്ന ചിലത്‌ (മുഴുവനുമല്ല) ബ്ലോഗിൽ വരുന്ന സൃഷ്ടിയുടെ ഏഴകലത്തുകൂടി കടന്നു പോകാത്തവയാണ്‌.

    ശരിയാണ് താങ്കളുടെ നിരീക്ഷണം.

    ReplyDelete
  6. കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി.
    ആശംസകള്‍,

    ReplyDelete
  7. കുഞ്ഞീ...നന്നായി വിശകലനം ചെയ്ത് എഴുതി..

    ReplyDelete
  8. ഇത് വളരെ ഉപകാരപ്രദം ആയി.. ഈ ലോകത്ത്‌ വന്നിട്ട് ഈ ലോകത്തെ കുറിച്ച ഇത്ര അധികം വിവരങ്ങള്‍ കിട്ടുനത് ആദ്യം ആയിട്ടാണ്.അതിനു പ്രത്യേകം നന്ദി പറയുന്നു.ഇനിയും പുതുമയുള്ള വിഷയങ്ങളുമായി വരുമല്ലോ.

    ReplyDelete
  9. ഈ രംഗത്ത് ഉള്ള ചരിത്രം വളരെ വെക്തമായി കുഞ്ഞി പറഞ്ഞു
    മാധ്യമങ്ങള്‍ മാധ്യമ ധര്‍മം മറക്കുമ്പോള്‍ നമ്മുക്ക് സമൂഹ പ്രതിബന്ദ തയോടെ ഒരുമിച്ചു മുന്നേറാം

    ReplyDelete
  10. ഇത് ഒരു അവലോകനമാണ് ഓരോ ബ്ലോഗ്ഗേര്‍സും വായിക്കേണ്ടത് ... ബ്ലോഗ്ഗര്‍ ഹാഷിം പറഞ്ഞത് തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയമാണ് ..ബ്ലോഗേഴ്സ് ഇപ്പോള്‍ പല തുരുത്തുകളില്‍ പെട്ട് കിടക്കുകയാണ് ..വിപുലമായ വായനകള്‍ സാധ്യമാകുന്നതിനു ഈ തുരുതുകള്‍ക്ക് വെളിയില്‍ പറന്നു നടന്നെ മതിയാവൂ ..ഇല്ലെങ്കില്‍ ബ്ലോഗ്‌ വായന കേവലം ചടങ്ങുകളും വിരസവും ആകും ..മുഹമ്മദ്‌ കുഞ്ഞിക്കു നന്ദി ഈ കുറിപ്പിന് ...:)

    ReplyDelete
  11. കുഞ്ഞിയുടെ അവലോകനം നാന്നായി... തികച്ചും വിജ്ഞാനധായകം..

    ReplyDelete
  12. നല്ല വിശകലനം .

    ReplyDelete
  13. നല്ല വിശകലനം . നന്നായി കുഞ്ഞീ
    ആശംസകള്‍

    ReplyDelete
  14. വളരെ ഉപകാരപ്രദം

    ReplyDelete
  15. നന്നായി വിശകലനം ചെയ്തു. അഭിനന്ദനങ്ങള്‍.

    ReplyDelete
  16. ഈ ബ്ലോഗ്‌ വെറും കടലാസല്ല എന്ന് മനസ്സിലായി. ബ്ലോഗിനെ കുറേക്കൂടി സീരിയസ്സായി സമീപിക്കുന്നവര്‍ക്ക് ഈ പഠനം ഉപകാരപ്പെടും. നന്നായി എഴുതി. ഭാവുകങ്ങള്‍..

    ReplyDelete
  17. നല്ല വിശകലനം, ബ്ലോഗിനെ കൂടുതല്‍ മനസ്സിലാക്കെണ്ടാവേര്‍ക്കിത് ഉപകാരപ്പെടും.

    കുഞ്ഞി അഭിനന്ദനങ്ങള്‍.

    ReplyDelete
  18. മലയാളം ബ്ലോഗ്‌ ചരിത്രത്തെ കുറിച്ചു അറിയാന്‍ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..

    നന്ദി ,മുഹമ്മദ്‌ കുഞ്ഞി.

    ReplyDelete
  19. വളരെ നല്ല ലേഖനം...മലയാള ബ്ലോഗിങ്ങിന്റെ ചരിത്രം ഇത്രയും വിശദമായി പറഞ്ഞതിന്നു നന്ദി...ആളുകള്‍ വായിക്കപ്പെടേണ്ടത് തന്നെയാണ് ഈ ലേഖനം....

    ReplyDelete
  20. നല്ലൊരു വിശകലനമായിരിക്കുന്നു. വളരെ ചുരുങ്ങിയ വാക്കുകളിലെന്കിലും വിപുലമായി തന്നെ ഈ ലോകത്തിന്റെ സാദ്യതകളും അനുഭവങ്ങളും നിരത്തി കൂട്ടായ്മയുടെ ശക്തി വിളിച്ച്ചരിയിച്ഛത് നന്നായി. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക്‌ ഇപ്പോള്‍ ലഭിക്കുന്ന ദൃശ്യാശ്രവ്യവാര്‍ത്താ മാധ്യമങ്ങളിലെ നുണകളിലെ സത്യം കുറെയൊക്കെ ബോധ്യപ്പെടുന്നത് ഈ കൂട്ടായ്മകളിലെ വലിയ കാര്യം തന്നെ.

    ReplyDelete
  21. എന്നെപ്പോലെയുള്ള പുതിയ വായനക്കാര്‍ക്ക് ഈ മേഖലയെ കുറിച്ചറിയുന്നതിന് വളരെ സഹായകമാകുന്ന ഒരു വിവരണം തന്നെയാണിത്. അത്കൊണ്ട് തന്നെ.. ഈ ശ്രമത്തിന് ഏറ്റം കടപ്പാട് എനിക്ക് തന്നെ. അഭിനന്ദനങ്ങള്‍ കൂട്ടുകാരാ... ഈ ശ്രമത്തിന് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  22. സംക്ഷിപ്തമായി ബ്ലോഗിന്‍റെ നാള്‍വഴികള്‍ പ്രയോജനപ്രദം തന്നെ..അക്ഷരാശ്രമത്തെ പരാമര്‍ശിച്ചതിന് നന്ദി. ഭാഷാപരമായ സംശയങ്ങള്‍
    തീര്‍ക്കാനൊരു വേദി , പക്ഷെ പലരും ഉപയോഗിക്കുന്നില്ല എന്നൊരു പരാതിയെ ഉള്ളു.

    ReplyDelete
  23. നല്ല അറിവുകള്‍ നല്കി്യ വായന...കുറെ കാലത്തിനു ശേശമാണ് ഇത്ര നന്നായി ബ്ലോഗുകളെ കുറിച്ച് ഒരു തിസീസ് രൂപത്തിലുള്ള ലേഖനം കാണുന്നത്...അഭിനന്ദനങ്ങള്‍..!

    ReplyDelete
  24. പ്രിയ മുഹമ്മദ്‌ കുഞ്ഞി ഭായ്‌..
    ബ്ലോഗ്‌ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആയി. വളരെ നല്ലൊരു അവലോകനം ആയിരുന്നു. പുതിയ അറിവുകള്‍ക്ക് വളരെ അധികം നന്ദി... എല്ലാ ആശംസകളും...

    ReplyDelete
  25. അവലോകനം നാന്നായി

    ReplyDelete
  26. "നിലവാരമില്ലാത്ത സൃഷ്ടികളാണ്‌ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നതെന്ന്‌ വിളിച്ച്‌ കൂവുന്നവര്‍ അഗ്രിഗേറ്ററില്‍ വന്ന്‌ നിലവാരമുള്ള ബ്ലോഗുകള്‍ വായിക്കാനുള്ള സന്മനസ്സ്‌ കാണിക്കണം."

    നല്ല നിരീക്ഷണം.

    ReplyDelete
  27. നന്നായി ഹോംവര്‍ക്ക് ചെയ്ത ഈ പോസ്റ്റ് വളെരെ മികച്ചതും ഉപകാരപ്രദവുമായി.

    ReplyDelete
  28. അവലോകനം നാന്നായി,
    അഭിനന്ദനങ്ങള്‍

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. കടലാസിനു ശ്രേയസ്സ് നേരുന്നു .

    ReplyDelete
  31. പ്രശംസനീയമായ ഉദ്യമം.

    ReplyDelete
  32. വ്യതസ്തവും അറിവ് പകരുന്നതുമായ നല്ല ഒരു പോസ്റ്റ്‌

    ReplyDelete
  33. നന്നായി അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍...

    ReplyDelete
  34. നല്ല നിഗമനങ്ങളും നിർദ്ദേശങ്ങളുമാണ് പലതും. നല്ല പോസ്റ്റ്.

    ReplyDelete
  35. ഒരു പാട് ഗുണം ചെയ്യുന്ന പോസ്റ്റ്‌.
    ദമ്മാമിലും ഒരു ബോളഗ് മീറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു ഉപദേശ നിര്‍ദേശങ്ങള്‍ തരുമല്ലോ സൌദിയിലെ (ഈസ്റ്റേന്‍ പ്രൊവിന്‍സിലെ ) ബ്ലോഗര്‍മാരുടെ അഡ്രസ്സ് ഉണ്ടെങ്കില്‍ kymrasheed@gmail.com എന്ന അഡ്രസ്സില്‍ അയച്ചുതരിക

    ReplyDelete
  36. നന്ദി, നല്ലൊരു വിവരം പങ്കുവെച്ചതിന്....

    ReplyDelete
  37. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നല്കിയ എല്ലാ ബഹുമാന്യ സുഹൃത്തുക്കൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.....

    വിനീതൻ,
    മുഹമ്മദ്കുഞ്ഞി വണ്ടൂർ

    ReplyDelete
  38. നമ്മളും കരാമയില്‍ മീറ്റി
    പുതിയാ ആളായതോണ്ടാണോ നിങ്ങള്‍ ഞാന്‍ പറയുന്നത് നോക്കാത്തെ..?
    ഇതൊന്നു നോക്കൂന്നെ!
    http://alifkumbidi.blogspot.com/2011/05/blog-post.htm

    ReplyDelete
  39. ഇന്നാണ് കണ്ടത്.. കൊള്ളാം.. നല്ല അറിവുകള്‍.. ഇതിനോട് ചേര്‍ത്തുവായിക്കേണ്ട ഒരു പോസ്റ്റ് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.. വായിക്കുമല്ലോ .. http://kaarnorscorner.blogspot.com/2011/08/blog-post.html

    ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...