
വൈകിട്ട് ഏഴുമണിക്ക് തന്നെ ഞാൻ ഷറഫിയ ലക്കി ദർബാർ ഹോട്ടലിനു മുമ്പിലെത്തി. ഏഴുമണിക്ക് തന്നെ സംഘാടകരെല്ലാം എത്തണമെന്ന നിർദ്ദേശമുള്ളതുകൊണ്ട് സമയക്രമം പാലിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു. ഞാനാണ് ആദ്യമെത്തിയതെന്ന് മനസ്സിലാക്കി സലീം ഐക്കരപ്പടിയെ ഫോണിൽ വിളിച്ചു .അദ്ദേഹം നേരത്തെ എത്തിയെന്നും ഇപ്പോൾ മീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പുറത്തുപോയതാണെന്നും മറുപടി വന്നു. പിന്നെ വിളിച്ചത് ബ്ലോഗേഴ്സ് ഗ്രൂപിന്റെ ചെയർമാൻ സമദ് കാരാടനെ. ഡയൽ ചൈതു തുടങ്ങിയപ്പോഴെ അദ്ദേഹത്തെ മുന്നിൽ കണ്ടു. എന്നേയും സലീം എക്കരപ്പടിയേയും പിന്നിലാക്കി ആദ്യമെത്തിയത് സമദ്ക്കയായിരുന്നു. എല്ലാവരും എത്തിയിട്ട് ചെയർമാനെത്തുന്ന രീതി അദ്ദേഹം തിരുത്തി. ഞാനും സമദ്ക്കയും ഓഡിറ്റോറിയത്തിൽ കയറി വേദിയും ഇരിപ്പിടങ്ങളുമെല്ലം വിലയിരുത്തി. അപ്പോഴേക്കും പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി ഒറ്റവരിക്കവിതയും മൂളി ഓഡിറ്റോറിയത്തിലേക്ക് കടന്നുവന്നു. അദ്ദേഹവും വേദിയും പരിസരവുമെല്ലം ഒന്ന് ക്രോസ് ചെക്ക് ചെയ്തു. പിന്നെ മീറ്റിന്റെ സജീവ സംഘാടകരിലൊരാളായ കൊമ്പൻ മൂസയുടെ ആഗമനം. അപ്പോഴേക്കും പുറത്തുപോയ സലീം ഐക്കരപ്പടിയും എത്തി. ഒപ്പം ‘ജിദ്ദാ ബ്ലോഗേഴ്സ്-ഒരു കിളിവാതിൽ കാഴ്ച’ എന്ന പരിപാടിക്കുള്ള കുന്തോം കൊടചക്രോം കയ്യിലേന്തി സെക്രട്ടറി കൂടിയായ പ്രിൻസാദും വീഡിയോഗ്രാഫർ ജൈസലും സ്ഥലത്തെത്തി. പിന്നെ ബ്ലോഗർമാരായ ഷാജു വാണിയമ്പലം, ഗ്രൂപ്പിന്റെ പ്രോഗ്രാം കോ-ഓഡിനേറ്ററായ അഷ്റഫ് ഉണ്ണീൻ, മീഡിയാ കൺവീനർ അൻവർ വടക്കാങ്ങര, വെസ്പ്രസിഡണ്ടും ഫേസ്ബുക്കിലെ താരവുമായ അബ്ദുള്ള സർദാർ, മറ്റൊരു വൈസ് പ്രസിഡണ്ട് റസാക്ക് എടവനക്കാട് തുടങ്ങിയ വമ്പൻമാരും എത്തി. അതിനു തൊട്ടുപിന്നാലെ നമ്മുടെ സൂപ്പർ ബ്ലോഗർ ബഷീർ വള്ളിക്കുന്നുമെത്തി.
ജിദ്ദാ ബ്ലോഗർമാരെ ആവേശ ഭരിതരാക്കി മദീനയിൽ നിന്നും ഒരൊന്നൊന്നര കാമറയുമായി കാർട്ടൂണിസ്റ്റും ബ്ലോഗറും മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന്റെ പ്രതിനിധികൂടിയായ നൗഷാദ് അകമ്പാടവും, മുട്ടിനു താഴെ നീളമുള്ള ജൂബയണിഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി നൗഷാദ് കൂടരഞ്ഞിയുമെത്തി. അവരെ സ്വീകരിച്ച് കഴിഞ്ഞപ്പോഴേക്കും യാമ്പുവിൽനിന്നുള്ള സംഘത്തിന്റെ വരവ്. ഒട്ടേറെ കഥകളുമായി ബ്ലോഗ് രംഗത്ത് നിറ സാന്നിദ്ധ്യമായ അക്ബറലി വാഴക്കാട്, കവിതകളിലൂടെ ബ്ലോഗിൽ ഒഴുകി നടക്കുന്ന എം.ടി മനാഫ് എന്നിവരായിരുന്നു സംഘത്തിലെ പ്രമാണിമാർ. പിന്നെ ഒരൊഴുക്കായിരുന്നു. തെച്ചിക്കോടൻ ഷംസ്, എന്റെ നാട്ടുകാരൻ ഷാനവാസ് ഇളയോടൻ, ഫോട്ടൊ ബ്ലോഗർ നൗഷാദ്, ഹംസ നിലമ്പൂർ, സൈനുദ്ധീൻ പാലത്തിങ്ങൽ , സുല്ഫി (കൂട്ടം), മുജീബ് ചെങ്ങര, ബാവ രാമപുരം, ബഷീർ കല്ലോരത്ത്, അബ്ദുള്ള മുക്കണ്ണി, സലീം കൂട്ടായി, മുഹമ്മദ് ലുലു, സാദത്ത് വെളിയങ്കോട്, സാജിദ് ഈരാറ്റുപേട്ട, മഹ്ബൂബ് റഹ്മാൻ, മുഹമ്മദ് മുസ്ഥഫ, ഓ.എ.ബി, നിജാസ്, അഷ്റഫ് ആദം, ലാല ദുജ....... അങ്ങനെ ഓരോരുത്തരായി എത്തിത്തുടങ്ങി.
ജിദ്ദയിലെ വനിതാ ബ്ലോഗർമാരായ സാബിബാബ(സാബിറ സിദ്ധീഖ്), ഷഹനാസ് മുസ്ഥഫ, ബ്ലോഗറും തെച്ചിക്കോടൻ ഷംസിന്റെ പുത്രിയുമായ പത്തു വയസ്സുകാരി നൗറീനും മറ്റു ബ്ലോഗർമാരുടെ കുടുംബാങ്ങങ്ങളും മീറ്റിനെത്തി. ജോലി സംബന്ധമായി റിയാദിലായതു കാരണം വരാൻ കഴിയില്ലെന്ന് അജിത് നീർവിളാകൻ അറിയിച്ചിരുന്നു. പരസ്പരം കാണുക പോലും ചെയ്യാത്തവർ, ഓൺലൈനിലൂടെ മാത്രം പരിചയപ്പെട്ടവർ, വെത്യസ്ഥ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ളവർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ കഥ, കവിത, നർമ്മം, രാഷ്ട്രീയം, സാമൂഹികം, ആനുകാലികം, വര, ഫോട്ടോഗ്രാഫി തുടങ്ങുയ മേഖലകളിൽ ബ്ലോഗ് രംഗത്തുള്ളവർ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നവർ. പരസ്പ്പരം കണ്ടുമുട്ടിയപ്പോൾ അടക്കാനാവത്ത സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.
പിന്നെ അതിഥികളായ ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ, മലയാളം ന്യൂസ് പത്രാധിപ സമിതിയംഗം സി.ഒ.ടി അസീസ്, മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവരും എത്തിച്ചേർന്നു. അങ്ങനെ ഒമ്പതരയോടുകൂടി മലയാള ബ്ലോഗ് ചരിത്രത്തിലെ സുപ്രധാന ഏടായ ജിദ്ദാ മീറ്റിന് സമാരംഭമായി.....

ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്റർ ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതമാശംസിക്കുന്നു

ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ മീറ്റ് ഉദ്ഘാടനം ചെയ്യുന്നു

ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്റർ പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിന് ചെയർമാൻ സമദ് കാരാടൻ മൊമന്റൊ നൽകി ആദരിക്കുന്നു

മൊമന്റൊ (മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചപ്റ്റർ)

സമദ് കാരടൻ മൊമന്റൊ നൽകി സംസാരിക്കുന്നു
![]() |
Muhammed Kunhi Wandoor |

മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി അസീസ് 'സമാന്തര മീഡിയ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.

മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്മാൻ ആശംസകളർപ്പിച്ച് സംസാരിക്കുന്നു

ഡോ. ഇസ്മാഈൽ മരുതേരി ആശംസകളർപ്പിച്ച് സംസാരിക്കുന്നു

ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി ആശംസകളർപ്പിച്ച് സംസാരിക്കുന്നു

മീഡിയ ഫോറം സെക്രട്ടറി ജാഫറലി പാലക്കോട് ആശംസകളർപ്പിച്ച് സംസാരിക്കുന്നു

കൂട്ടം പ്രതിനിധി രാധാകൃഷ്ണപ്പിള്ള ആശംസകളർപ്പിച്ച് സംസാരിക്കുന്നു

എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി ആശംസകളർപ്പിച്ച് സംസാരിക്കുന്നു

ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി നൗഷാദ് കൂടരഞ്ഞി ആശംസകളർപ്പിച്ച് സംസാരിക്കുന്നു

കവിയും ബ്ലോഗറുമായ എം.ടി മനാഫ് ആശംസകളർപ്പിച്ച് സംസാരിക്കുന്നു

സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്ന് ബ്ലോഗുകളുടെ പുതിയ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തുന്നു

സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിക്കുന്നു
ബ്ലോഗേഴ്സ് മീറ്റ് ഒറ്റ നോട്ടത്തിൽ
(9:30 PM)
സ്വാഗതം
ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതം ആശംസിച്ചു
ഉദ്ഘാടനം
ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ ഉദ്ഘാടനം ചൈതു. സമാന്തര മാധ്യമങ്ങളേയും സോഷ്യൽ നെറ്റുവർക്കുകളേയും അവഗണിച്ച് പുതിയ സാഹചര്യത്തിൽ മുന്നോട്ടുപോകാനവില്ലെന്നും, അറബ് ലോകത്തെ പുതിയ സംഭവവികാസങ്ങൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും ദ്രുതഗതിയിലുള്ള കമ്മ്യൂണിക്കേഷൻ സാധ്യതയാണ് വെളിപ്പെടുത്തുന്നതെന്നും,ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച് കാണേണ്ടതില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
അദ്ധ്യക്ഷൻ
പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോഗർമാരുടെ കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ മീറ്റിന്റെ വിജയമെന്നും, മറ്റു രംഗത്തുള്ളതുപോലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും ബ്ലോഗർമാർക്കിടയിലില്ലെന്നും അദ്ധേഹം പറഞ്ഞു.
സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിനെ ആദരിക്കൽ
ചെയർമാൻ സമദ് കാരാടൻ ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ മൊമന്റൊ ബഷീർ വള്ളിക്കുന്നിന് നൽകി ആദരിച്ചു. ബ്ലോഗുകളിലൂടെ ഒട്ടേറെ പ്രതിഭകൾ കഴിവ് തെളിയിക്കുന്നുണ്ടെന്നും, ബഷീർ വള്ളിക്കുന്ന് പുതുമയുള്ള എഴുത്തുകാരനാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ് ദാന പ്രസംഗം നടത്തി.
മുഖ്യ പ്രഭാഷണം
‘സമാന്തര മീഡിയകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ് മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ സമാന്തര മാധ്യമങ്ങളും സോഷ്യൽ നെറ്റുവർക്കുകളും വളരെ പ്രസക്തമാണെന്നും, മാധ്യമ പ്രവർത്തന രംഗത്ത് മുമ്പത്തേതിനെ അപേക്ഷിച്ച് ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റങ്ങളെ ആരോഗ്യകരമായി ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും, സമാന്തര മീഡിയകളുടെ രംഗപ്രവേശനത്തോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.
ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ച്ച
ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന മൾട്ടിമീഡിയ സ്ലൈഡ് ഷോക്ക് സെക്രട്ടറി പ്രിൻസാദ് പാറായി നേതൃത്വം നൽകി
പ്രഭാഷണം
മലയാള ബ്ലോഗ് രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച് ബഷീർ വള്ളിക്കുന്ന് പ്രഭാഷണം നടത്തി. വാർത്താ വിനിമയ രംഗത്തും സാഹിത്യ രംഗത്തും ബ്ലോഗുകളുടേയും മറ്റു ഓൺലൈൻ മീഡിയകളുടേയും സംഭാവനകൾ വളരെ വലുതാണെന്നും, പുതിയ സാങ്കേതികതയും മാറ്റങ്ങളും ഉൾക്കൊള്ളാതെ ഇത്തരം സങ്കേതങ്ങളെ എതിർക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും അദ്ധേഹം പറഞ്ഞു.
ആശംസ
മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി, നൗഷാദ് കൂടരഞ്ഞി, ടി മനാഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇംത്യാസ് ഇറാഖിൽനിന്ന് ആശംസകൾ നേർന്ന് സന്ദേശമയച്ചു.
നന്ദി
സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിച്ചു
ഭക്ഷണം
മീറ്റിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
(12: 30)
കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും

ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമായ മുഹമ്മദ് ഇംത്യാസ് (ആചാര്യൻ)

റസാഖ് എടവനക്കാട്, നൗഷാദ് കൂടരഞ്ഞി, ഉസ്മാൻ ഇരിങ്ങാട്ടിരി, അക്ബറലി വാഴക്കാട്

ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ പ്രിൻസാദ് പാറായി

ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ അൻവർ വടക്കാങ്ങര
മീറ്റിന്റെ ആകർഷണീയത
മാധ്യമ സാഹിത്യ സാംസ്കാരിക രംഗത്തേ കുറിച്ചുള്ള കാലികമായ ചർച്ചകളും സംവാദംങ്ങളും മീറ്റിലുടനീളം ദൃശ്യമായിരുന്നു
മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം പുതിയ കാലഘട്ടത്തിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റ്വർക്കുകളുടേയും പ്രാധാന്യം വിലയിരുത്തി. ഇത് ബ്ലോഗർമാർക്ക് കൂടുതൽ ആവേശവും ഊർജ്ജവും നൽകുന്നതായിരുന്നു
മാധ്യമ പ്രതിനിധികളുടെ സാന്നിദ്ധ്യം മീറ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മാധ്യമം, മലയാളം ന്യൂസ്, മലയാളമനോരമ, സിറാജ്, ചന്ദ്രിക, ഏഷ്യാനെറ്റ്, കൈരളി, ജൈഹിന്ദ് തുടങ്ങി അച്ചടി - ദൃശ്യ മാധ്യമ രംഗത്തെ പ്രതിനിധികളെല്ലാം മീറ്റിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.
മീറ്റ് പ്രഖ്യാപനം മുതൽ അച്ചടി മാധ്യമങ്ങൾ വേണ്ടുന്ന പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തൾ നൽകിക്കൊണ്ടിരുന്നു. ബൂലോകം ഓൺലൈൻ തുടങ്ങിയ ഓൺലൈൻ മീഡിയകളും നല്ല പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തകൾ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്നു.ബൂലോകം ഓൺലൈനിന്റെ ജിക്കുവർഗീസ് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.

സദസ്സ് - ഒരു ദൃശ്യം

സദസ്സ് - മറ്റൊരു ദൃശ്യം

ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അബ്ദുള്ള സർദാർ ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം

ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് റസാഖ് എടവനക്കാട് സമദ് കാരാടനൊപ്പം

ഷാനവാസ് എളയോടൻ മക്കൾക്കൊപ്പം
Muhammed Kunhi Wanddor |

ബ്ലോഗർ തെച്ചിക്കോടൻ ഷംസ്

നൗഷാദ് അകമ്പാടം ,ഹംസ നിലമ്പൂർ, ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം

ബ്ലോഗർ സാബിബാബയുടെ മകൾ മീറ്റിനെത്തിയപ്പോൾ

ജിദ്ദയിലെ പത്ത് വയസ്സുകാരി ബ്ലോഗർ നൗറീൻ (തെച്ചിക്കോടന്റെ പുത്രി)

സെക്രട്ടറി സലീം ഐക്കരപ്പടി മക്കൾക്കൊപ്പം

കൊമ്പൻ മൂസ, ഒ.എ.ബി (സോപ്പ് ചീപ്പ്, കണ്ണാടി), നൗഷാദ് അകമ്പാടം

സംഘാടകരിലെ സജീവ സാന്നിദ്ധ്യമായ ഷാജു വാണിയമ്പലം

ചിത്രങ്ങളെല്ലാം കാമറയിൽ പകർത്തിയ ബ്ലോഗറും സംഘാടകനുമായ നൗഷാദ് കെ.വി

കൊമ്പൻ മൂസയുടെ നേതൃത്വത്തിൽ ബ്ലോഗേഴ്സിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു

മീറ്റിനൊടുവിൽ ഈറ്റ്

പ്രോഗ്രാം കോ-ഓഡിനേറ്റർ അഷ്റഫ് ഉണ്ണീൻ (മധ്യത്തിൽ) എം.ടി. മനാഫ് , കൊമ്പൻ മൂസ എന്നിവർക്കൊപ്പം

മാധ്യമം ദിനപത്രത്തിൽ മീറ്റിനെ കുറിച്ച് വന്ന വാർത്ത

മലയാളം ന്യൂസ് ദിനപത്രത്തിൽ മീറ്റിനെ കുറിച്ച് വന്ന വാർത്ത

മീറ്റിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൗഷാദ് അകമ്പാടം. അദ്ദേഹം മീറ്റിനെ വിലയിരുത്തി വരച്ച കാർട്ടൂൺ (മലയാളിയുടെ ബ്ലോഗ്ഗ് മീറ്റും അറബികളുടെ 'ഇഷാദ ?' യും!)
കൃതജ്ഞത
ബ്ലോഗേഴ്സ് മീറ്റ് വൻ വിജയമാക്കിയത് ജിദ്ദയിലെ ബ്ലോഗർമാരാണ്. അവരോട് എങ്ങനേ നന്ദി പറയണമെന്നറിയില്ല. ഈ ആവേശം കെടാതെ സൂക്ഷിച്ച് സമൂഹ നൻമക്ക് വേണ്ടി എഴുതാനും പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ പറഞ്ഞു പോകണമെന്ന് അപേക്ഷിക്കുന്നു
Muhammed Kunhi Wandoor
![]() |
muhammed kunhi wandoor |