Posts

Showing posts from 2014

മുഖ്യധാരയിലേക്കുയരുന്ന സാമൂഹ്യമാധ്യമങ്ങൾ

Image
രുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട്‌ ശ്രദ്ധേയമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവാസാനത്തിൽ തന്നെ ലോകം വിവര സാങ്കേതികതയുടെ വിരൽതുമ്പിലേക്ക്‌ ഒതുങ്ങിക്കൂടിയെങ്കിലും, സാമൂഹ്യ മാധ്യമങ്ങളുടെ അരങ്ങേറ്റമാണ്‌ ഇന്റർ നെറ്റിലൂടെയുള്ള വിവര വിനിമയത്തെ ജനകീയമായത്‌. നിലവിലുള്ള വാർത്താ മാധ്യമ, വിവര വിനിമയ സംവിധാനത്തിന്‌ അടിമുടി മാറ്റങ്ങൾ വരുത്തിയാണ്‌ ന്യൂജനറേഷൻ മീഡിയകൾ മുന്നേറുന്നേറിക്കൊണ്ടിരിക്കുന്നത്‌. വാർത്താ വിനിമയങ്ങൾക്ക്‌ കർശനമായ ഉപാധികളും സുശക്തമായ ചട്ടക്കൂടുമുള്ള സാമ്പ്രദായിക മാധ്യമ സങ്കൽപ്പത്തെ തന്നെ മാറ്റി മറിക്കുന്നതാണ്‌ നവമാധ്യമ സങ്കേതങ്ങൾ. 
          പുതിയ കാലത്ത്‌ സോഷ്യൽ മീഡിയയും കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകളും മാറ്റിനിർത്താനാവാത്ത വിനിമയോപാധിയായി മാറിയിരിക്കുന്നു. ഫേസ്​‍ബുക്ക്‌ തന്നെയാണ്‌ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രഥമ സ്ഥാനത്തുള്ളത്‌. ലക്ഷക്കണക്കിനാളുകൾ ഓരൊ മിനിറ്റിലും ഫേസ്ബുക്കിലൂടെ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. മൈക്രൊ ബ്ളോഗിംഗ്‌ നെറ്റ്‌വർക്കായ ട്വിറ്ററും വീഡിയൊ ഷെയറിംഗ്‌ നെറ്റ്‌വർക്കായ യൂട്യൂബുമെല്ലാം ജനസമ്മതി നേടിയവയാണ്‌. വാട്ട്സ്ആ…

വാട്ട്സ്‌ ആപ്പ്‌ (WhatsApp)

Image
ഞ്ച്‌ ബ്രേക്കിന്‌ ഓഫീസ്‌ പൂട്ടി പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഹംസ. അപ്പോഴാണ്‌ എക്സിക്യൂട്ടീവ്‌ ലോഞ്ചിലെ ടെലിഫോണിൽ നിന്നും കോൾ വരുന്നത്‌. അയാൾ ആകാംശയോടെ ഫോൺ അറ്റന്റ്‌ ചെയ്തു.

 ‘ഹംസ.. മിസ്റ്റർ ഇമാദ്‌ ഈസ്‌ ലുക്കിംഗ്‌ ഫോർ യൂ.. ഓകെ..’

വിളിക്കുന്നത്‌ ബോസിന്റെ സെക്രട്ടറിയാണ്‌, ആൽബർട്ട്.

‘ഓ.. കെ.. ഐ ആം കമിംഗ്‌..’

അയാൾ ദൃതിയിൽ ഫോൺ വെച്ച്‌ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇപ്പോഴത്തെ ആകാംശക്ക്‌ പ്രത്യേക കാരണമുണ്ട്‌. സാലറി ഇംഗ്രിമെന്റിന്‌ റിക്വസ്റ്റ്‌ നൽകി ബോസിന്റെ അപ്പോയിൻമെന്റിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ.

‘പെന്റിംഗിലുള്ള ഇംഗ്രിമെന്റ്‌ റിക്വസ്റ്റിന്‌ ഇന്നൊരു തീരുമാനമാകും..’
അയാൾ സ്വപ്നം കണ്ടു.

കഴുത്തിൽ കെട്ടിയ ടൈ വലിച്ച്‌ മുറുക്കി ബാത്ത്‌ റൂമിലെ കണ്ണാടിയിൽ നോക്കി അയാൾ സ്വയം വിലയിരുത്തി.

‘എക്സലന്റ്‌’

പിന്നെ ആത്മ വിശ്വാസത്തോടെ എക്സിക്യൂട്ടീവ്‌ ലോഞ്ചിലേക്ക്‌ നടന്നു. ബോസിന്റെ മുറിയുടെ വാതിലിൽ മുട്ടി പതുക്കെ തള്ളി തുറന്നു.

‘മേ ഐ കമിംഗ്‌ സർ..’

അപ്പോൾ മറ്റാരോടോ ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അദ്ധേഹം. തല കുലുക്കി അകത്ത്‌ വരാൻ അനുവാദം നൽകി. അയാൾ അകത്ത്‌ കടന്നു. അനുസരണയുള്ള ഒരു കുട്…

ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ

Image
വൈദേശികാധിപത്യത്ത്യൽ നിന്നും മോചനം നേടിയിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‌ വേണ്ടി കയ്‌ മെയ്‌ മറന്ന്‌ പേരാടിയ ഒരു ജനതയുടെ അർഹമായ ആഘോഷത്തിന്റെ സുദിനം കൂടിയാണ്‌ റിപ്പബ്ളിക്‌ ദിനം. ഇതിൽ വിദേശികളുടെ തോക്കിനുമുമ്പിൽ വിരിമാറ്‌ കാണിച്ച ദേശസ്നേഹികളുടെ വിജയ മന്ത്രങ്ങളുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടി നിലകൊണ്ടതിന്റെ പേരിൽ തൂക്കുമരമേറ്റുവാങ്ങേണ്ടി വന്ന ധീരദേശാഭിമാനികളുടെ നിശ്ചയ ദാർഡ്യത്തിന്റെ ചുവന്ന അടയാളങ്ങളുണ്ട്‌. ഇന്ത്യക്കാരനായി ജീവിച്ചതിന്റെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കിയ നിരപരാധികളുടെ രക്തത്തിന്റെ ഗന്ധമുണ്ട്‌. വൈവിധ്യങ്ങൾക്കിടയിലും സ്വന്തം രാജ്യത്തിന്‌ വേണ്ടി ഒത്തൊരുമയോടെ പോരാടിയതിന്റെ മധുരമാണ്‌ ആറര പതിറ്റാണ്ടുകൾക്കിപ്പുറവും നാം നുകർന്ന്‌ കൊണ്ടിരിക്കുന്നത്‌.           സ്വാതന്ത്രാനന്തരം ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നൂതനമായ കാൽവെപ്പുകൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട്‌ മുന്നോട്ട്‌ പോയി. രാജ്യത്ത്‌ ഒട്ടേറെ ഉന്നത കലാലയങ്ങൾ ഉയർന്നു വന്നു. പുതിയ സങ്കേതങ്ങളും ഉപാധികളും സ്വീകരിക്കുക വഴി ലോകത്തിന്റെ വികസനക്കുതിപ്പിന്‌ ഏതാണ്ട്‌ ഒപ്പം തന്നെ സഞ്ചരിക്കാൻ ഇന്ത്യക്ക…