Posts

Showing posts from November, 2013

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ

Image
ക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം നവംബർ ഇരുപതിനാണ്‌ ആഗോള ശിശുദിനമായി ആചരിക്കുന്നത്‌. ഇന്ത്യൻ പ്രധാനമധന്തയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ്‌ ഇന്ത്യയിൽ ശിശുദിനം ആചരിച്ചുവരുന്നത്​‍്‌. കേവലം ആണ്ടറുതിക്ക്‌ നടത്തപ്പെടുന്ന ഒരു വഴിപാടായി മാറിയിരിക്കുന്നു നമ്മുടെ ശിശുദിനാചരണം. കുട്ടികളെ കോലം കെട്ടി എഴുന്നള്ളിക്കുന്ന ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്‌ നമ്മുടെ ആഘോഷങ്ങൾ. ഒരു രാജ്യത്തിന്റെ ഭാഗദേയത്വം തന്നെ നിർണ്ണയിക്കുന്നത്‌ ആ രാജ്യത്തെ കുട്ടികളാണ്‌. ഇന്ത്യൻ ജനസഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും പതിനെട്ട്‌ വയസ്‌ വരേയുള്ളവരുടെ അംഗബലം. കുട്ടികളിലെ നല്ലതും ചീത്തയുമായ എല്ലാ മാറ്റങ്ങളും ആ രാജ്യത്തിന്റെ നാനോന്മുഖ വികസന പ്രക്രിയകളെ സാരമായി ബാധിക്കും. പുതി സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ കുട്ടികൾ ഒട്ടനവധി പ്രശ്നങ്ങളാണ്‌ നേരിട്ട്‌ കൊണ്ടിരിക്കുന്നത്‌. സമൂഹത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലയിലുമുള്ള കുട്ടികൾ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ട്‌ കൊണ്ടിരിക്കുന്നു.
    പൈതങ്ങളെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നെഞ്ചിടിപ്പോടെയാണ്‌ കഴിഞ്ഞ കുറെ വർഷങ്ങളിൽ നാം കേട്ടുകൊണ്ടിരുന്നത്‌. എന്നാൽ സ്…