Posts

Showing posts from 2017

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

Image
-------------------------------------
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
-------------------------------------
സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ്
വിദേശത്തുനിന്നും സ്വദേശത്തെത്തിയിട്ട് ഏഴു ദശാബ്ദങ്ങള്‍ പിന്നിടുന്നു.
വൈദേശികാധിപത്യത്താല്‍ അസ്ഥിപഞ്ജരമായ രാജ്യം,
ജീവവായു ശ്വസിക്കാനൊരുങ്ങുമ്പോള്‍
അധികാരത്തിനായുള്ള തൊഴുത്തില്‍കുത്തും ഇവിടെ തുടങ്ങിയിരുന്നു.
ഒരുവേള സേച്ഛാധിപത്യത്തിനും സ്വതന്ത്രഭാരതം സാക്ഷ്യം വഹിച്ചു.
അധികാരത്തിനായുള്ള ആര്‍ത്തി നിറഞ്ഞ ക്രയവിക്രയങ്ങളില്‍
പലപ്പോഴും ഈ മണ്ണ് ജീവന്‍റെ കുരുതിക്കളമായി മാറി.
ഇപ്പോള്‍, ജനാധിപത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ്
പണാധിപത്യം രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ജാതിയും മതവും വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്
യഥേഷ്ടം ഇവിടെ വിപണനം ചെയ്യപ്പെടുന്നു.
സ്വാതന്ത്ര്യം, പുറത്തുനിന്നും പൊരുതി നേടുന്നതിലും സാഹസമാണ്
അകത്തുനിന്നും അത് നേടിയെടുക്കാനെന്ന തിരിച്ചറിവ്
ജനങ്ങളില്‍ വല്ലാത്ത മടുപ്പും അരക്ഷിതത്വവും സൃഷ്ടിക്കുന്നു.
നീതിയും നിയമവും പലപ്പോഴും കാഴ്ചക്കാരാവുന്നിടത്ത്,
ഉണ്ണാനും ഉടുക്കാനുംവരെ നിയന്ത്രണങ്ങളുള്ളിടത്ത്,
ജീവവായുവിനുപോലും വിലപേശുന്ന മണ്ണില്‍
ജനങ്ങളിപ്പോഴും സ്വാതന്ത്ര്യത്…

ഒരൊഴിവുകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകൾ

Image
  ഇന്ന് അധ്യായന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസം. രണ്ടുമാസത്തെ വേനലാവധിക്ക് ഇന്ന് സ്കൂളടക്കും. കുട്ടികളെല്ലാം നല്ല ആവേഷത്തിമര്‍പ്പിലാണ്. കൂവിയും ബഹളം വെച്ചും എല്ലാവരും ഒഴിവുകാലത്തെ വരവേല്‍ക്കുന്ന ആവേഷത്തിലാണ്. സ്റ്റാഫ് റൂമിലും ഇന്ന് ഏറെ ഉണര്‍വുള്ള ദിവസമാണ്. വെക്കേഷനിലെ പ്രോഗ്രാമുകളേ കുറിച്ചും യാത്രകളെ കുറിച്ചുമെല്ലാം അധ്യാപകർക്കിടയിൽ സജീവമായ ചര്‍ച്ചകൾ നടക്കുന്നു.
  പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ നീണ്ട വരാന്തയുടെ അറ്റത്ത് സ്റ്റാഫു റൂമിനോടു ചേര്‍ന്നുള്ള അരച്ചുമരിൽ കൈകുത്തി നില്‍ക്കുന്ന കുട്ടിയെ അപ്പോഴാണ് ശ്രദ്ധയില്‍പെടുന്നത്. അഗഥി മന്ദിരത്തിൽ താമസിക്കുന്ന കുട്ടിയാണെന്ന് അവന്‍റെ വേഷവിധാനങ്ങളില്‍നിന്നും എനിക്കു ബോധ്യമായി. സ്കൂളിൽ നിന്നും ഏകദേശം അരക്കിലോമിറ്ററോളം അകലെയുള്ള അഗഥി മന്ദിരത്തില്‍നിന്നുള്ള ഏതാനും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവിടുന്നുള്ള കുട്ടികളോട് ഞങ്ങളൾ അധ്യാപകര്‍ക്കെല്ലാം നല്ല മതിപ്പായിരുന്നു. അതിനു പ്രത്യേക കാരണവുമുണ്ട്. എല്ലാവരും നല്ല അച്ചടക്കമുള്ളവരായിരുന്നു. അധ്യാപകരേയും മുതിര്‍ന്നവരേയുമെല്ലാം ഏറെ ബഹുമാനിക്കുന്നവരും. സ…

ഭൂമിയുടെ ഒസ്യത്ത്‌

Image
അവരിന്നും വരും, ശേഷിച്ച ചോരയും നീരും ഊറ്റിയെടുക്കാൻ. ഐ.സി.യു വിൽ കിടന്ന്‌ ഊർദ്ധശ്വാസം വലിക്കുന്ന ഈ വയോധികയെ, അവരിന്നും ഓപറേഷൻ തീയേറ്ററിലേക്ക് വലിച്ചിഴക്കും. മൂർച്ചയേറിയ ആയുധങ്ങൾ അവരെന്റെ നെഞ്ചിലേക്ക്‌ കുത്തിയിറക്കും. ഹൃദയാന്തരങ്ങളിലേക്ക്‌ ജീവാമൃതമൊഴുക്കുന്ന ശേഷിച്ച ജീവനാടികൾകൂടി അവരിന്നു പിഴുതെറിയും.
പടർന്നു പന്തലിച്ചിരുന്ന എന്റെ മുടിയിഴകളെല്ലാം അവരെന്നോ പിഴുതെറിഞ്ഞു. എന്റെ ഞരമ്പുകളോരോന്നും അറുത്തുമാറ്റപ്പെടുന്നു. വിഷാവൃതമായ ദ്രാവകങ്ങൾ ചുക്കിച്ചുളിഞ്ഞ ഞരമ്പുകളിലൂടെ അവരൊഴുക്കിക്കൊണ്ടിരിക്കുന്നു. സദൃഢമായ മാംസപേശികൾ ജെ.സി.ബി കൊണ്ട്‌ അവരെന്നോ ഇടിച്ചുപരത്താൻ തുടങ്ങിയിരുന്നു.
ഇന്നുഞ്ഞാൻ, അത്യാസന്നനിലയിൽ മരണത്തോടു മല്ലിടുമ്പോഴും എന്റെ ശുഷ്ക്കിച്ച മാറിടം നിങ്ങൾക്കുവേണ്ടി പാൽ ചുരത്തുന്നുവെങ്കിൽ, അത്‌ സമൃദ്ധിയുടെ അടയാളമല്ല, ഒരമ്മയുടെ ഔദാര്യമാണ്‌. ഇനിയൊരു ദുർഘട നിമിഷത്തിൽ എന്റെ ഇമവെട്ടമവസാനിക്കുമ്പോൾ ശാപ വാക്കുകൾ കൊണ്ട്‌ എന്നെ കുത്തി നോവിക്കരുത്‌. മരണാസന്നയായ ഒരമ്മയുടെ അവസാനത്തെ ഒസ്യത്താണിത്‌.

വരൾച്ചയിലേക്ക്‌ നീങ്ങുന്ന കേരളം

Image

കാൻസർ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ .................................................. കേരളത്തിലെ പ്രധാനപ്പെട്ടൊരു ആശുപത്രിയിലെ ഒ.പി വിഭാഗത്തിനു മുമ്പിൽ ഊഴവും കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിലെ ഏതണ്ടെല്ലാ ഡോക്ടർമാരുടേയും ഒ.പികളും ഇവിടേയാണ്‌ പ്രവർത്തിക്കുന്നത്. രാവിലെ 6 മണിക്കുതന്നെഒ.പി വിഭാഗത്തിനു മുമ്പിൽ നീണ്ടുകിടക്കുന്ന ഇരിപ്പിടങ്ങളെല്ലാം രോഗികളെകോണ്ടും കൂട്ടിനുവന്നവരെകൊണ്ടും നിറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ ഊഴവും കാത്തിരിക്കുകയാണ്‌. ആദ്യമെത്തിയവർ കൺസൾട്ടിങ്ങ് കഴിഞ്ഞു പോകുന്നു. പുതുതായി ആളുകൾ വന്നുകൊണ്ടുമിരിക്കുന്നുമുണ്ട്. അടിയന്തിരമായി ഒരു സർജ്ജറിയുള്ളതുകാരണം ഉച്ചക്ക് 12 മണിയോടെയാണ്‌ ഞങ്ങളുടെ ഡോക്ടർ ഒ.പിയിലെത്തിയത്. സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ ഒ.പിക്കെതിർവശമാണു ഞങ്ങളുടെ ഒ.പി. ആഴ്ചയിലൊരിക്കൽ മാത്രമെ ഇവിടെ ഓങ്കോളജിസ്റ്റിന്റെ പരിശോധനയുള്ളൂ. അവിടെ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. പല പ്രായത്തിലുള്ള രോഗികളേയും അവിടെ കാണാം. സ്തീകളും പുരുഷാന്മരുമുണ്ട്. ചെറിയ കുട്ടികൾ വരേയുണ്ട്. ആദ്യമായി പരിശോധനക്കെത്തിയവരും തുടർചികിത്സക്കുവേണ്ടി വന്നവരുമുണ്ട്. എല്ലാവരുടെ മുഖത്തും നിരാശയോ ഭീതിയൊ കാണാമായിരുന്നു. ഉറക്…

പ്രിയപ്പെട്ടവരുടെ വേർപാട്‌

Image

ദേശീയത പതിച്ചുനൽകുന്നു, ദേശസ്നേഹവും

Image