Posts

Showing posts from November, 2010

കഥയെ പ്രണയിച്ച പെണ്‍കുട്ടി (കഥ)

Image
ണാവധിക്കു തൊട്ടുമുമ്പുള്ളദിവസം. സ്കൂളുംപരിസരവുമെല്ലാം ആഘോഷതിമര്‍പ്പില്‍. ക്ലാസുകളില്‍ കുട്ടികള്‍തീര്‍ത്ത പൂക്കളവുംകണ്ടുമടങ്ങിവന്ന്‌ സ്റ്റാഫ്‌റൂമില്‍ ഇരിക്കുമ്പോഴാണ്‌ സീമയുടെ ഫോണ്‍കോള്‍വന്നത്‌. ദാസേട്ടാ,... ഇന്ന്‌ സ്കൂളില്‍ വരണ്ടാട്ടൊ.. ഇന്ന്‌ സ്കൂള്‌ നേരത്തെവിട്ടു. ഞാന്‍ ഓട്ടൊവിളിച്ചുപോയ്ക്കോളാം .. പിന്നെ, സാരിവാങ്ങാന്‍ മറക്കരുതെ... രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പറഞ്ഞതായിരുന്നു. സെറ്റുസാരി വാങ്ങണമെന്ന്‌ . ശമ്പളവും ബോണസുമെല്ലാംകൂടിയപണം അവളിന്നലെ എന്നെ ഏല്‍പ്പിച്ചതാണ്‌ . ശമ്പളംകിട്ടിയാല്‍ എന്റയടുത്തുതരും. അതാണുപതിവ്‌. അത്യാവശ്യസാധനങ്ങള്‍പോലും ഞാന്‍വാങ്ങിക്കൊടുക്കണം. അതാണവള്‍ക്കിഷ്ടം. സ്കൂളിലെ സഹാദ്ധ്യാപികമാരെല്ലാം ഷോപ്പിംഗിനുപോകുമ്പോള്‍ അതുകൊണ്ടാണവള്‍ ഒഴിഞ്ഞുമാറുന്നത്‌. എനിക്കിഷ്ടപ്പെട്ട എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ ദാസേട്ടന്‍ വാങ്ങിതന്നാല്‍മതി. അവള്‍ ഇടക്കിടെ പറയാറുണ്ട്‌. ഈ ഓണം ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതാണ്‌. പുതിയവീട്ടിലേക്ക്‌ താമസംമാറ്റിയിട്ടുള്ള ആദ്യത്തെ ഓണമാണിത്‌. ഓണക്കാലം എനിക്കെന്നും രോമാഞ്ചമാണ്‌. ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന നൂര്‍നൂറു ഓര്‍മ്മകളെനിക്ക്‌ സമ്മാനിച്ചത്‌…

മരുഭൂമിയിലെ കുളിര് (കവിത)

Image
ടരുന്നു, കത്തിപ്പടരുന്നു
മരുഭൂമിയിലുച്ചവെയിന്റെ തിരിനാളങ്ങള്‍.
മണല്‍തരികള്‍ തീക്കനലുകളായ്‌ മാറുന്നു.
ഉഷിരോടെവീശുന്ന ചുടുകാറ്റുകള്‍കൊണ്ട്‌
തരിമണലുകള്‍ ഭ്രാന്തമായിളകിയാടുന്നു.
പെറ്റുചാകാറായൊരെട്ടുതള്ളയാടുകളു�ം
അതിലന്‍പതു കിടാങ്ങളുമുണ്ടെന്റെകൂട്ടിന്‌.
അങ്ങിങ്ങുതലപൊക്കിനില്‍ക്കുന്ന മുള്‍മരചില്ലകള്‍
തടഞ്ഞുവെച്ച വെയിലിന്റെ നിഴലല്‍പറ്റിഞ്ഞാനിഴയുന്നു.
കഴുത്തുനീട്ടിനോക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍
വഴിക്കണ്ണുമായ്‌ നില്‍ക്കുന്നെന്റെ മുമ്പില്‍.
തൊലികറുത്തു ചോരവറ്റിയൊരു
പേക്കോലാമയ്‌ ഞാന്‍ മാറുമ്പോഴും
പെറ്റനാടുമുറ്റവരുമെന്നില്‍ കുളിരലകളായ്‌ നിറയും.
പകുതിപിന്നിട്ടൊരീരാവിന്റെ മൗനത്തില്‍
ശാന്തമായിരുന്നുഞ്ഞാന്‍ പാടിയിങ്ങനെ :
വാനില്‍ നിലാവുതെളിഞ്ഞിടും രാവിലും
കൂരിരുള്‍ മുറ്റിയിരുണ്ടയീരാവിലും
മൗനമായ്‌, ശാന്തമായ്‌ ഒഴുകിടുംനിന്നുടെ
തീരത്തണയാന്‍ കൊതിച്ചിടും ഞാനെന്നും
കാറ്റിനെചുമ്പിച്ചു താളത്തില്‍ നീന്തിടും
നിന്നോളത്തിലൂളിയിട്ടൊളിക്കാന്‍ കൊതിച്ചിടും
കരകളെ തഴുകിത്തലോടും നിന്‍കവിളിലായ്‌
ഒരുമുത്തം നല്‍കാന്‍ കൊതിച്ചിടും ഞാനെന്നും
കാറ്റിന്റെ ഈണത്തില്‍ പാടുംനിന്‍മടിയിലായ്‌
കഥയൊന്നുകേട്ടുറങ്ങാന്‍ കൊതിച്ചിടും
ന…

ഞാനും ഒരമ്മയാണ്‌ (കവിത)

Image
ഞ്ഞുതുള്ളികള്‍ വീണുറഞ്ഞയീരാവില്‍
ശാന്തമായുറങ്ങുമെന്‍ കുഞ്ഞുപൈതലിന്‍
മന്ദസ്മിതമാം അധരങ്ങള്‍നോക്കി
വിതുമ്പിക്കരഞ്ഞു ഞാനീരാത്രിയില്‍ .
കൂരിരുള്‍മുറ്റിയിരുണ്ടയീരാവിന്റെ
നിഴലിലലിഞ്ഞുഞ്ഞാന്‍ താരാട്ടുപാടി
നെഞ്ചോടുചേര്‍ത്തുഞ്ഞാന്‍ വാരിപ്പുണര്‍ന്നു.
അശ്രുതന്‍മണമുള്ളൊരമ്മിഞ്ഞനല്‍കി
ഇടറുന്നചങ്കുമായ്‌ പൊട്ടുന്നനെഞ്ചുമായ്‌
ഇരുളിന്‍ മറപിടിച്ചിറങ്ങിത്തിരിച്ചുഞ്ഞാന്‍
മൂകമായുറങ്ങുന്ന പ്രാന്തങ്ങള്‍താണ്ടി
ഓളങ്ങളുരമ്പുന്നയീ ആയിതന്‍തീരത്ത്‌
വിധിയെ പഴിച്ചുഞ്ഞാനശ്രുനീര്‍ വാര്‍ത്തു
പുകയുന്ന പകയെന്റെ മനസ്സിനെപ്പുല്‍കി
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കായ്‌
ദാനമായ്‌ നല്‍കിയെന്‍കുഞ്ഞിനെ
ആര്‍ത്തിയോടെ തിരകളെന്‍കുഞ്ഞിനെ
ആയിതന്‍ ആയത്തിലേക്കാനയിച്ചു.
ഭ്രാന്തമായ്‌ ശോകമായ്‌ തിരിഞ്ഞുനടക്കവെ
മുറിവേറ്റുപിടയുന്ന കിളിക്കുഞ്ഞിനരികില്‍
നിലപൊട്ടിനില്‍ക്കുന്നൊരമ്മക്കിളിയെ കണ്ടുഞ്ഞാന്‍
ബോധമെന്‍മനസ്സിലെ അമ്മയെതേടി .
അലയടിച്ചുയരുന്ന തിരമാലകള്‍
രൂക്ഷമായ്‌ നോട്ടമിട്ടെന്‍ചുറ്റിലും
ഹൃദയശൂന്യയായൊരമ്മയെ
ഉറ്റുനോക്കുന്ന കുഞ്ഞിക്കണ്ണുകള്‍
ഹൃദയം പകുത്തെങ്ങൊ മറഞ്ഞുപോയ്‌ .
ചതിയൊളിഞ്ഞൊരു ചിരിയില്‍മയങ്ങി
വെച്ചുനീട്ടിയ ഗാഢമാംപ്രണയത്തില്‍
മൊട്ടിട്ടുവീണയീ കുഞ്ഞുപൂവിനെ ,
പത്തുമാസ…

കനലെരിയുന്ന കടവ്‌ (കഥ)

Image
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

തോണിക്കടവിപ്പോൾ വിജനമാണ്‌. പുഴയിലെ ഓളങ്ങളുടെ താളമൊഴികെ മറ്റൊരു ശബ്ദവും കേൾക്കാനില്ല. രണ്ടുദിവസമായി ആർത്തലച്ചുപൈത മഴയിൽ കുത്തിയൊലിച്ച്‌ ചെമ്മൺനിറമായിരുന്ന പുഴയിപ്പോൾ തെളിഞ്ഞൊഴുകുന്നു. ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും പുറം ശാന്തമാണ്‌. പുഴയിലേക്ക്‌ തൂങ്ങിക്കിടക്കുന്ന മരക്കൊമ്പുകളെ വകഞ്ഞുമാറ്റി ഓളങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നേരിയ ചാറൽമഴയ്ക്കിടയിൽ വല്ലപ്പോഴായി പതിച്ച്‌ കൊണ്ടിരുന്ന വലിയ മഴത്തുള്ളികൾ ജലപ്പരപ്പിന്‌ മീതെ അങ്ങിങ്ങായി നീണ്ട കുമിളകൾതീർത്തു. ഓളങ്ങളെ തൊട്ടുരുമ്മി കരയിലേക്ക്‌ ആഞ്ഞുവീശുന്ന മന്ദമാരുതൻ എന്റെ രോമകൂപങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. സായാഹ്നങ്ങളിൽ ആൾക്കൂട്ടങ്ങൾകൊണ്ടും സ്കൂൾകുട്ടികളുടെ ആർപ്പുവിളികളാലും ധന്യമായിരുന്നു തോണിക്കടവ്‌. ഇവിടെയിപ്പോൾ ആളനക്കമില്ല. കടവിലെ കരിങ്കൽ പടവുകളിൽ കരിയിലകൾ പരന്നുകിടക്കുന്നു. പക്ഷികളുടെ കളകളംപോലും കേൾക്കാനില്ല. പരൽമീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തു മരക്കൊമ്പിലിരുന്ന പൊൻമാനെയും കൊക്കമ്മാവനേയും ഈവഴിക്ക്‌ കാണാനേയില്ല. പുലർക്കാലങ്ങളിലും സായാഹ്നങ്ങളിലും സജീവമായിരുന്ന പുഴയോരം ഇപ്പോൾ മൂകമാണ്‌. നാലഞ്ചുവർഷമായിഒരു …