Posts

Showing posts from January, 2011

പുനര്‍ജന്മം

Image
പിച്ചവെച്ചുതുടങ്ങിയ നാളുമുതല്‍ ഓടിച്ചാടി നടന്ന ഈ വീടും മുറ്റവുമെല്ലാം ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്ക്‌ മാറിത്താമസിക്കേണ്ടി വരുന്നത്‌ ആലോചിക്കാന്‍പോലും കഴിയുന്നില്ല. അതും മുമ്പൊരിക്കലും കാണുകപോലും ചെയ്യാത്തൊരിടത്തേക്ക്‌.

അമ്മാമാന്ന്‌ വിളിക്കുന്ന കല്ല്യാണിക്കുട്ടിയമ്മയായിരുന്നല്ലൊ ഇവിടെ അമ്മയും അമ്മുമ്മയുമെല്ലാം. കുഞ്ഞുനാളില്‍ ഒക്കത്തിരുത്തി അമ്പിളിമാമനേം പൂക്കളുമെല്ലാം കാണിച്ചുതന്ന കുറെ ചേച്ചിമാരും. ഇവരെയെല്ലാം വിട്ടേച്ചുപോകാന്‍ എങ്ങനെ കഴിയും?
ഇനീപ്പൊ പോണ്ടാന്നുവെച്ചാല്‍ ഇതുവരെ കഷ്ടപ്പെട്ടു പഠിച്ച്‌ പാസായി ലഭിച്ച ജോലി നഷ്ടപ്പെടില്ലെ?
ഇക്കാലത്തൊരു നല്ല ജോലി തരപ്പെടാന്‍ എന്തോരം കഷ്ടപ്പാടാ.
കൂടെ പഠിച്ചിരുന്നോരെല്ലാം പി .എസ്‌. സി പരീക്ഷയെഴുതി ജോലിക്കുവേണ്ടി കാത്തിരിക്കുകയാണല്ലൊ.

കുളികഴിഞ്ഞ്‌ ഈറന്‍ മാറുന്നതിനു മുമ്പെ ജനാലവഴി പുറത്തേക്കു നോക്കി ഓരോന്ന് ആലോചിക്കുകയായിരുന്നു ശ്രീകുട്ടി. മനസ്സില്‍ നൂറുകൂട്ടം ചിന്തകള്‍ കെട്ടഴിഞ്ഞുകിടപ്പാണ്‌.

"ശ്രീകുട്ടീ....... ദേ അപ്പച്ചന്‍ വന്നിരിക്കുണു..."

അശ്വതി പിറകെ വന്ന്‌ വിളിച്ചപ്പോഴാണ്‌ അവള്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌.

"ചേച്ചീ ….. ഡ്രസ്സ…

അശ്രുബിന്ദുക്കള്‍ (കഥ)

Image
രുകൊച്ചുകുട്ടിയെപോലെ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു പാറുക്കുട്ടി. അഴിഞ്ഞുകിടന്നിരുന്ന അവളുടെ മുടിയെല്ലാം കോതിക്കെട്ടുന്നതിനിടയില്‍ ജാനുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഒരുപാട്‌ ഓര്‍മകള്‍ മിന്നല്‍പിണര്‍പോലെ അവരുടെ മനസിലേക്ക്‌ കടന്നുവന്നു. ബാലേട്ടനുമായുള്ള വിവാഹം. പിന്നീടുള്ള സന്തോഷത്തിന്റെ ദിനങ്ങള്‍. ബാലേട്ടന്റെ വീട്ടുകാരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം. ഒരു കുഞ്ഞിക്കാലുകാണാനുള്ള അനന്തമായ കാത്തിരിപ്പ്‌. കാത്തിരിപ്പ്‌ നീണ്ടുപോയപ്പോള്‍ ബന്ധുക്കളുടെ പെരുമാറ്റങ്ങളില്‍ പരുപരുപ്പ്‌ തുടങ്ങി. അടക്കം പറച്ചിലും പിറുപിറുപ്പും. അപ്പോഴെല്ലാം മനസ്‌വല്ലാതെ വേദനിച്ചു. മുറിയില്‍കയറി കതകടച്ച്‌ കണ്ണുനീരു വറ്റുവോളം കരഞ്ഞു. അപ്പോഴെല്ലാം ആശ്വാസവും മനോധൈര്യവും നല്‍കിയത്‌ ബാലേട്ടനായിരുന്നു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ബന്ധമുപേക്ഷിക്കാന്‍പോലും ബാലേട്ടന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ്‌. പക്ഷെ അദ്ധേഹം അതിനു തയ്യാറായില്ല. സ്കൂളദ്ധ്യാപകനായ അദ്ധേഹത്തിന്റെ വരുമാനത്തില്‍ നല്ലൊരു തുകയും ചികിത്സക്കായി ചെലവാക്കി. വിദഗ്ധരായ ഒരുപാട്‌ ഡോക്ടര്‍മാരെ കണ്ടു. ഒത്തിരിവഴിപാടുകള്‍ നടത്തി. പിന്നെയും …