Posts

Showing posts from December, 2012

ഗൾഫ് സ്വപ്നങ്ങൾക്ക് നിറം മങ്ങുന്നുവൊ

Image
സൗദിതൊഴിൽമേഖലയിലെസ്വദേശിവത്കരണവുമയിബന്ധപ്പെട്ടവാർത്തകൾഇപ്പോൾമാധ്യമങ്ങളിൽനിറഞ്ഞുനിൽക്കുകയാണല്ലൊ.എന്നാൽ 2011 മുതൽതുടക്കംകുറിച്ച തൊഴിൽ നിയമത്തിന്റെ ചില നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നു മാത്രം. ഇതിന്റെ ഭാഗമായി തൊഴിൽ ‘തരം തിരിവ്‌‘ (നിതാഖാത്) എന്ന പ്രത്യേക തൊഴിൽ പരിഷ്കരണം അന്നുമുതൽ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. എന്നാൽ മുമ്പുള്ളതിനേക്കാൾ പ്രതിസന്ധികൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാ‍കാനിടയുണ്ടോ? ഒന്നിച്ചുള്ള ഒരു തിരിച്ചുവരവിന് ഇപ്പോൾ സാധ്യതയില്ലെങ്കിലും വരും നാളുകളിൽ കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാകും.തൊഴിൽ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് സൗദി തൊഴിൽമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ്‌ പരിഷ്കരണം നടപ്പാക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ തിരിച്ച് പോരേണ്ടി വരുമെന്നുറപ്പാണ്‌. സൗദിഅറേബ്യക്ക്