Posts

Showing posts from December, 2013

പ്രവാസികളുടെ തിരിച്ചുവരവ് ഒരവസരം

Image
  നിതാഖാതിൽ കുരുങ്ങി ഒത്തിരിയാളുകൾ നാടണഞ്ഞു. നോർക്കയുടെ കണക്ക്‌ പുസ്തകത്തിൽ പേര്‌ രേഖപ്പെടുത്തിയവരും അല്ലാത്തവരുമുണ്ട്‌ അക്കുട്ടത്തിൽ. ഇപ്പോഴും പ്രതിസന്ധി നേരിടുന്ന അനേകം ഇന്ത്യക്കാർ സൗദിയിലുണ്ട്‌ താനും.  ഇത്‌ നിതാഖാത്തിന്റെ ചെറിയ ചെറിയ പ്രതിഫലനങ്ങൾ മത്രം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതാണോ പ്രവാസികളുടെ പ്രശ്നങ്ങൾ? യാഥാർത്ഥത്തിൽ സ്വദേശിവൽക്കരണം ഏകദേശം എല്ലാ ഗൾഫ്‌ രാജ്യങ്ങളും തങ്ങളുടെ സുപ്രധാന കർമ്മപരിപാടികളിൽ മുഖ്യ അജണ്ടയായി ഉൾപ്പെടുത്തിയതാണ്‌. ഏതെങ്കിലും ഒരു രാജ്യത്തിന്റേയൊ ഭരണകൂടത്തിന്റേയൊ ബാഹ്യമായ ഇടപെടൽ കൊണ്ട്‌ ഈ നയങ്ങളിലൊട്ടും മാറ്റം വരുത്താൻ സാധ്യവുമല്ല. കർമ്മ പരിപാടികളുമയി അവർ മുന്നോട്ട്‌ പോവുക തന്നെ ചെയ്യും. സ്വന്തം പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടങ്ങൾ ബാധ്യസ്ഥവുമാണല്ലൊ. എന്നാൽ ഗൾഫിലെ തൊഴിൽ മേഖലയിൽ നിന്ന്‌ വിദേശ തൊഴിലാളികൾ പാടെ തുടച്ച്‌ മാറ്റപ്പെടുമെന്നൊന്നും അനുമാനിക്കേണ്ടതില്ല. പുതിയ തൊഴിൽ നിയമം നടപ്പിലാക്കിയത്‌ മുതൽ രാജ്യത്തെ വ്യാവസായ നിർമാണ മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാവുകയും ചെയ്തു. ചുരുക്കത്തിൽ, നിയമങ്ങളിൽ അയവ്‌ വരുത്തി വിദേശ തൊഴിലാളികളെ റിക്ക്രൂട്ട്‌ ചെയ…