
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?
ജീവച്ചവങ്ങളായ ഞങ്ങൾക്ക്
ഇനിയുമൊരു പരീക്ഷണത്തെ താങ്ങാൻ ശക്തിയുണ്ടൊ
ഉണ്ടെങ്കിൽ ഇനിയും ഞങ്ങളെ പരീക്ഷിച്ചുകൊള്ളുക
ഗിനിപ്പന്നികളെപോലെ
ഞങ്ങളുടെ ചോരയുംനീരും അണ്ഡവും ബീജവും മുലപ്പാലുമെല്ലാം
പരീക്ഷണങ്ങൾക്കുവേണ്ടി എത്രയൊ വട്ടം നിങ്ങൾ ഊറ്റിയെടുത്തു
ഇനിയും ഞങ്ങളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുക
നിങ്ങളുടെ ലബോറട്ടറികളിലിട്ട് പരീക്ഷിച്ചുകൊള്ളുക
അല്ലെങ്കിൽ ഞങ്ങളെ കൂട്ടത്തോടെ തീയിട്ടു ചുട്ടുകൊല്ലുക
ഞങ്ങളുടെ ചാരത്തിന് മുകളിൽ നിങ്ങളുടെ കൊടിക്കൂറകൾ പറത്തുക
അവിടെ നിങ്ങൾക്ക് നൂറ്മേനി വിളവെടുക്കാൻ കഴിയും
അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അത് കുറുക്കുവഴിയുമാകും
ഓ ഭരണാധികാരികളെ, നിങ്ങളും മനുഷ്യരല്ലെ?
നിങ്ങൾക്കുമില്ലെ രക്തവും രക്തബന്ധങ്ങളും
ശീതീകരിച്ച കൊട്ടാരങ്ങളിൽ അവർ സുഖനിദ്ര കൊള്ളുമ്പോഴും
പോഷക പാനീയങ്ങളും മുന്തിയ ഭോജ്യവും അവർക്ക് സുലഭമാകുമ്പോഴും
ഉയർന്ന ജീവിതവും പരിവാരങ്ങളും അവർക്ക് ചുറ്റുമുണ്ടാകുമ്പോഴും
കളിയും ചിരിയുമായി അവരെപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമ്പോഴും
ഇവിടെ ഞങ്ങൾ, വെറും കീടങ്ങളായി ചത്തൊടുങ്ങുന്നു
മുട്ടിലിഴയുന്ന, കിടക്കപ്പായയിൽ കൈകാലിട്ടടിക്കുന്ന,
ഈ മനുഷ്യജന്തുക്കളെ നിങ്ങൾ കാണാതെ പോകുന്നുവോ?
പിറന്നുവീണ നാൾമുതൽ ഞങ്ങൾ-
നുണഞ്ഞിറക്കിയിരുന്നത് കൊടും വിഷമായിരുന്നു
അമ്മമാരുടെ മാറോട്ചേർന്ന് ഞങ്ങൾ നുകർന്നത് മുലപ്പാലായിരുന്നില്ല
അവരുടെ മാറിലൂടെ ഊർന്നിറങ്ങിയത് വിഷത്തുള്ളികളായിരുന്നു
പിന്നെയും ഞങ്ങൾ ശ്വസിച്ചതും പാനംചെയ്തതും
ഭുജിച്ചതുമെല്ലാം കൊടുംവിഷമായിരുന്നു
ഇപ്പോൾ അമ്മമാരുടെ വായിലിട്ട് ചവച്ച് കുഴമ്പാക്കിയ
അന്ന പാനീയങ്ങളല്ലാതെ ഞങ്ങളുടെ നാവുകൾക്ക് വഴങ്ങുന്നില്ല
പള്ളിയും പള്ളിക്കൂടവും ഞങ്ങൾക്കിന്ന് സ്വപനംപോലുമല്ല
കളിച്ചു തിമർക്കേണ്ട ഈ ഇളം പ്രായത്തിലും
ഞങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഞങ്ങളിപ്പോൾ കാത്തുകിടക്കുന്നത്
വേദനയില്ലാത്തൊരു ദിനത്തിനുവേണ്ടിയാണ്
അന്നെ ഞങ്ങളുടെ രോദനത്തിനറുതിയുണ്ടാകൂ
അതെ, മരണമാകുന്ന ആ സത്യത്തെ പുൽകുമ്പോൾ.
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ
![]() |
muhammed kunhi wandoor |

എൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക.... എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക
ReplyDeleteഎന്റോസള്ഫാനെതിരെയുള്ള പ്രതിഷേധം അലയടിക്കട്ടെ. ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കട്ടെ.ജനാധിപത്യത്തില്‍ ജനങ്ങളുടേതാണ് അവസാന ശബ്ദം.പോസ്റ്റിനു ആശംസകള്‍
ReplyDeleteകുഴിയെടുക്കണമെനിക്കായീ
ReplyDeleteകശുമാവിൻ തടത്തിൽ; ചത്തു
ചീഞ്ഞെന്നാലും, ധാർഷ്ട്യ മോഹങ്ങൾ
ക്കെന്നുമെൻ ദേഹം വളമായിരിക്കട്ടെ!!!
ഞാനും പ്രാര്‍ഥിക്കുന്നു.
ReplyDeleteഈ കുറിപ്പിന് താഴെ എന്റെ ഒപ്പും
കൂടുതലൊന്നും പറയാനില്ല ..........
ReplyDeleteഇവരും മനുഷ്യരാണ് ... നമ്മെപ്പോലെ ........
അതെങ്ങിലും അധികാരികള്‍ തിരിച്ചരിഞ്ഞിരുന്നെങ്ങില് ..........
എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു... വളരെ ശക്തമായ ഒരു ലേഖനം... പഠനം കഴിയാത്ത് മേലാളന്മാര്ക്ക് ഇതൊക്കെ കാണാന്‍ എവിടെ കണ്ണുകള്‍ ! എവിടെ സമയം !
ReplyDeleteഅന്ധരും,ബധിതരും,മൂകരുമായ ഭരണ പുംഗവന്മാർക്കു മുന്നിൽ നമ്മുടെ വിലാപം വനരോദനമായി മാറുന്നു.
ReplyDeleteഅവരുടെ നെഞ്ചില്‍ കല്ലല്ല,കരിങ്കല്ലാണ്.
ReplyDeleteചില പഠന കാരികള്‍ വിഷത്തിന്റെ സ്വന്തം ആളുകള്‍..അവര്‍ കാസര്‍കോട് വന്നു പഞ്ച നക്ഷത്ര ഹോട്ടല്‍ വാസം കഴിഞ്ഞു ഒന്നും ഇല്ലാ എന്ന് എഴുതി പോകും അത് തന്നെ ..
ReplyDeleteഇനി കാസര് ഗോടുള്ള ജനത ഒരുതീരുമാനത്തില്‍ എത്തൂ ഇനി ഇതിനെ കുറിച്ച് പഠിക്കാന്‍ വരുന്നവരുടെ മൂക്കിന് തുമ്പത്ത് കുറച്ചു എന്ടോസള്ഫാന് മണപ്പിച്ചു വിടൂ
ReplyDeleteദയനീയം ആണ് സ്ഥിതി...സ്വന്തം പൌരന്മാര് ഇരകള്‍ ആയിട്ടും വേട്ടക്കാര്‍ക്ക് വേണ്ടി വാദിക്കാനാണ് ഭരണ കൂടത്തിനു താല്പര്യം. നമ്മള് എന്നും ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുക...
ReplyDeleteഅവര്‍ പഠിച്ചു തീരുമ്പോഴേക്കും ഇവിടെ ജീവിതങ്ങള്‍ ഒടുങ്ങിയിരിക്കും.
ReplyDeleteഎൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു.
ബധിര കര്‍ണ്ണങ്ങള്‍ രോദനം കേള്‍ക്കുന്നില്ല.......... അന്ധത ബാധിച്ച കണ്ണുകള്‍ ദൈന്യത കാണുന്നില്ല.........കണ്ണില്‍ ചോരയില്ലാത്ത മൃഗങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തി നാവുകള്‍ കുഴയുന്നു. , മുഷ്ടി ചുരുട്ടി കൈകള്‍ തളരുന്നു..... ജനാധിപത്യത്തിന് ഇങ്ങനെയും ഒരു നിര്‍വചനമോ?
ReplyDeleteമനുഷ്യത്വം നശിച്ച ധിക്കാരികളെ ഇനിയും വാക്ക് കൊണ്ടല്ല നേരിടേണ്ടത്.
ReplyDeleteഅവരും മനുഷ്യരാണെന്നെൻകിലും അധികാരികൾ അംഗീകരിച്ചിരുന്നെൻകിൽ ഇന്നീ ഗതി വരുമായിരുന്നില്ലല്ലൊ...ഒരു നല്ല നാളേക്ക് വേൻടിയുള്ള പ്രാർത്ഥനകളോടെ...
ReplyDeleteമുഹമ്മദ് കുഞ്ഞി ഭായ്.. നന്നായി എഴുതി. സഹജീവിയുടെ വേദനകള്‍ സ്വന്തം വേദനയായി കണ്ട് എഴുതിയ വാക്കുകള്‍. എന്റൊസള്ഫാന് വിഷയത്തെ പോലും അപഹസിച്ച് എഴുതിയ "പലരും" ഈ പോസ്റ്റ് വായിക്കണം എന്നുതോന്നുന്നു.
ReplyDeleteസ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എന്റൊസള്ഫാന് അനുകൂലനിലപാട് ഇന്ത്യ സ്വീകരിക്കും എന്ന് തീര്‍ച്ചയായി ഇപ്പോള്‍...
എന്റൊസള്ഫാന് വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധ്രയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" (ബ്ലോഗര്‍മാര്‍ അടക്കം) പൊതുജനത്തിന് മുന്പില് സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...
ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. !!!
"മനുഷ്യത്വം നശിച്ച ധിക്കാരികളെ ഇനിയും വാക്ക് കൊണ്ടല്ല നേരിടേണ്ടത്."
ReplyDeleteറാംജിസാര്‍ പറഞ്ഞത് തന്നെയാണ് ഇനി വേണ്ടത്...!
പ്രയോജനമില്ല പ്രതിഷേധിച്ചിട്ട്...
ReplyDeleteഞങ്ങളുടെ ചോരയുംനീരും അണ്ഡവും ബീജവും മുലപ്പാലുമെല്ലാം
ReplyDeleteപരീക്ഷണങ്ങൾക്കുവേണ്ടി എത്രയൊ വട്ടം നിങ്ങൾ ഊറ്റിയെടുത്തു
ഇനിയും ഞങ്ങളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുക ningal jayikkatte nanmakalneerunnu aksharangal kondulla ee parathikaranaththinu
പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങുന്നു, കാഴ്ചകള്‍ കണ്ണുകളില്‍ അവസാനിക്കുന്നു, ഹതഭാഗ്യരായ കുഞ്ഞുകള്‍ പിന്നെയും പിറക്കുന്നു...!
ReplyDeletenannayi Muhammed Kunji, nannaayi.
ReplyDeleteee vishayathil thotal kannil ninnu raktham varum...
എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു...
ReplyDeleteഇവരൊക്കെ വോട്ടും ചോദിച്ചു വരുമ്പോള്‍ കുറച്ചു എന്ടോ സള്ഫാന് അങ്ങോട്ട് ഒഴിച്ച് കൊടുക്കണം .
ReplyDeleteഎന്നാലേ മനസ്സിലാകൂ ...
നല്ല പോസ്റ്റ് .
ആശംസകള്‍ ...
EPA's acute reference dose for dietary exposure to endosulfan is 0.015 mg/kg for adults and 0.0015 mg/kg for children. For chronic dietary expsoure, the EPA references doses are 0.006 mg/(kg·day) and 0.0006 mg/(kg·day) for adults and children, respectively
ReplyDeleteഇതൊക്കെ ഇവര്‍ക്കും വായിക്കാനരിയില്ലേ. അവരാരും മരുന്ന് തളിക്കുന്നവരല്ലല്ലോ അല്ലെ
എന്‍ഡോസള്‍ഫാന്‍ അവരുടെ മുഖത്തേക്ക് അടിച്ചുകൊണ്ട് പ്രതിഷേധിക്കണം.കൂട്ടത്തില്‍ കുറച്ചുപേരെങ്കിലും അനുഭവിക്കണം,,ഈ മാരക വിഷത്തിന്റെ അനന്തരഫലങ്ങള്‍...
ReplyDeleteഅവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത: സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്പാദകരായ എക്സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.
ReplyDeleteഈ വിഷയത്തില്‍ ഉള്ള നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്ക്കും അഭിമാനിക്കാന്‍ ഉള്ള വകയാണ് നല്‍കുന്നത്...!!!
it is never enough to write about the tragedy of Endo sulfaan. need to protest in all possible ways. even a blog post that's what we can do now is relevant. nice post.
ReplyDeleteNjanum pank cherunnu ee prathishedhathil
ReplyDeleteകണ്ണു തുറക്കുക........."
ReplyDeleteനമുക്ക് വേണ്ടത് പൂത്തുലയുന്ന വിളകളോ .., കളിച്ചുല്ലസിക്കേണ്ട ബാല്യമോ...."
സര്‍ക്കാരുകള്‍ ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാവട്ടെ...
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക...
ഞാന്‍ രണ്ടു ദിവസം മുന്‍പ് ഈ പോസ്റ്റ് വായിച്ചിരുന്നു....എന്ത് അഭിപ്രായം എഴുതണമെന്നു കുറെ ആലോചിച്ചു...ഇപ്പോഴും അങ്ങനെ തന്നെ...
ReplyDeleteഎന്‍ഡോസള്‍ഫാനെപ്പറ്റി ഞാനിപ്പോ ഒന്നും പറയുന്നില്ല....
പക്ഷെ, പ്രതിപാദ്യവിഷയത്തിനപ്പുറം, അവതരണം വളരെ നന്നായിരിക്കുന്നു...മൂര്‍ച്ചയുള്ള വാക്കുകള്‍...ഇനിയും നല്ല രചനകള്‍ പിറവിയെടുക്കട്ടെ, ആ തൂലികയില്‍....
ഓ എ ബി പറഞ്ഞിടത്ത് കണ്ണൂരാന്റെ ഒരൊപ്പ്!
ReplyDeleteകപടരാഷ്ട്രീയം തുലയട്ടെ.
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ...
ReplyDeleteഞാനും ചോദിക്കുന്നു...
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ...
പൂര്‍ണമായും നിരോധിക്കും വരെ സമരം, ഇന്‍ ക്വിലാബ് സിന്ദാ ബാദ്
ReplyDeleteആഗോളനിരോധനം ആശാവഹമാണ്.
ReplyDeletetheerchayayum ente pinthunayum undu.......
ReplyDeletehttp://jagrathablog.blogspot.com/2011/05/blog-post_3979.html
ReplyDeleteഇരിക്കട്ടെ ഒരു ലേഖനത്തിന്റെ ലിങ്ക്..
മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുവിൻ ചട്ടങ്ങളെ...
ReplyDeleteഇല്ലെങ്കിൽ...
മറ്റുള്ളവരുടെ ദുരിതത്തിലും കുറെ കീശകള്‍ വീര്‍ക്കുന്നു
ReplyDeleteഅതാ പ്രശ്നം!
പ്രതിഷേധം അലയടിക്കട്ടെ.
ReplyDeleteമലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്‍ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc
ReplyDeleteവളരെ ആവശ്യമുള്ള പോസ്റ്റ്..
ReplyDeleteനന്നായിട്ടോ..
ഇതൊന്നും കാണാത്ത ഭരണകൂടം നന്നാവൂല
ഒരു കാലത്തും
അമ്മമാരുടെ മാറോട്ചേർന്ന് ഞങ്ങൾ നുകർന്നത് മുലപ്പാലായിരുന്നില്ല
ReplyDeleteഅവരുടെ മാറിലൂടെ ഊർന്നിറങ്ങിയത് വിഷത്തുള്ളികളായിരുന്നു
എല്ലാ വരികളും നന്നായിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നശിപ്പിച്ച ജീവിതങ്ങള്‍ക്ക്, ഇനിയും കുരുന്നു ജീവനുകള്‍ ഈ വിഷത്തിന്റെ കൈയില്‍ എരിഞ്ഞടങ്ങ്ങാതിരിക്കുവാന് "ബാന്‍ എന്‍ഡോസള്‍ഫാന്‍"
my present
ReplyDeleteമൂടുതാങ്ങികള്‍ തലപൊക്കുന്നുണ്ട്..
ReplyDeleteപാലം കടന്നപ്പോള്‍ കൂരായണ തന്നെ!!